45 മുതല്‍ 55 വാര്‍ഡുകള്‍ വരെ, തിരുവനന്തപുരം കോർപറേഷൻ നിലനിർത്തുമെന്ന് സിപിഎം, മുന്നണി പ്രതീക്ഷകൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ കേരളം ഒരുപോലെ ഉറ്റുനോക്കുന്നത് തിരുവനന്തപുരത്തേക്കാണ്. ഇക്കുറി പ്രവചനാതീതമായ മത്സരമാണ് തലസ്ഥാന ജില്ലയില്‍ നടക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ആര് പിടിക്കും എന്നതാണ് പ്രധാന ചോദ്യം. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിജയ പ്രതീക്ഷകളിലാണ്. ബിജെപിക്ക് ആദ്യമായി ഒരു എംഎല്‍എയെ കേരളത്തില്‍ സമ്മാനിച്ച ജില്ലയായ തിരുവനന്തപുരം ഇക്കുറി കോര്‍പറേഷന്‍ അവര്‍ക്ക് നല്‍കുമോ എന്നാണ് അറിയാനുളളത്.
അതേസമയം എല്‍ഡിഎഫ് ജില്ലയില്‍ വന്‍ ആത്മവിശ്വാസത്തിലാണ്. കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. 45 മുതല്‍ 55 വാര്‍ഡുകള്‍ വരെ ഇടതുപക്ഷം നേടി ഭരണം നിലനിര്‍ത്തും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും എന്നാല്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Recommended Video
ജില്ലാ പഞ്ചായത്തില്‍ 16 മുതല്‍ 18 ഡിവിഷനുകള്‍ വരെ ഇടതിന് ലഭിക്കുമെന്നും 9 ബ്ലോക്ക് പഞ്ചായത്തുകള്‍, 50ലേറെ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയിലും വിജയിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി യുഡിഎഫ് കോര്‍പറേഷന്‍ ഭരണം നേടുമെന്ന് ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു.
15 മുതല്‍ 17 വരെ ഡിവിഷനുകള്‍ നേടി ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടുമെന്ന് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്ത് യുഡിഎഫ് ഭരണം പിടിക്കും. മാത്രമല്ല മറ്റ് മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ കൂടി യുഡിഎഫിന് വിജയ പ്രതീക്ഷയുണ്ട് എന്നും ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. ജില്ലയിലുളള 73 ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നത് 40 ഇടത്തെ വിജയമാണ് എന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് ബിജെപിയും വലിയ വിജയപ്രതീക്ഷകളാണ് തിരുവനന്തപുരത്ത് വെച്ച് പുലര്‍ത്തുന്നത്. കോര്‍പഷേറനില്‍ 40 മുതല്‍ 50 വാര്‍ഡുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നും ഇക്കുറി ബിജെപിയാവും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പ്രതികരിച്ചു. ജില്ലാ പഞ്ചായത്തിലെ 4 ഡിവിഷനുകളിലും ബിജെപി വിജയിക്കുമെന്നും എസ് സുരേഷ് പറഞ്ഞു.












Click it and Unblock the Notifications