തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ; തലസ്ഥാനത്തെ വ്യത്യസ്‌തമായ സത്യപ്രതിജ്ഞകള്‍

Google Oneindia Malayalam News

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത്തെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ചില പ്രത്യേകതകള്‍ കൊണ്ട്‌ ശ്രദ്ദേയമായി. തലസ്ഥാനത്ത്‌ ജനപ്രതിനിധി അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തു. ബിജെപി അംഗം കരമന അജിത്താണ്‌ അയ്യപ്പസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ നെടുങ്കാട്‌ വാര്‍ഡില്‍ നിന്നാണ്‌ കരമന അജിത്ത്‌ വിജയിച്ചത്‌.

ഫോര്‍ട്ട്‌ വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്ര അംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞാ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി ഭരണത്തിലേറിയ മറ്റൊരു പ്രതിനിധി മഞ്ചുവാണ്‌. കരമന ഡിവിഷനില്‍ നിന്നും ബിജെപിയുടെ ബാനറില്‍ ആണ്‌ മഞ്ചു ജയിച്ചിട്ടുള്ളത്‌.

bjp

സ്വതന്ത്ര അംഗങ്ങളായ മേരി ജിപ്‌സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീന്‍,ഐഎന്‍എല്‍ അംഗം മിഹമ്മദി ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്‌തു. പ്രചരണത്തിനിടെ കാലിന്‌ പരുക്ക്‌ പറ്റി ചികിത്സയിലുള്ള കിണാവൂരില്‍ നിന്നുള്ള അംഗം സുരകുമാരി വീല്‍ച്ചെയറിലെത്തി സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍, കുടപ്പനക്കുന്നില്‍ നിന്നുള്ള എല്‍ഡിഎഫ്‌ അംഗം ജയച്ചന്ദ്രന്‍ നായര്‍ കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ പിപിഇ കിറ്റ്‌ ധരിച്ചെത്തി ഒടുവിലായി സത്യവാചകം ചൊല്ലി.

Recommended Video

cmsvideo
കേരള: തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും ഭരിക്കാം; മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ കൊവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. ചടങ്ങ്‌ നടന്ന വേദിയില്‍ പ്രോട്ടോക്കോള്‍ പാലിച്ചെങ്കിലും സാക്ഷികളാകാനെത്തിയവര്‍ അത്‌ മുഖവിലക്കെടുത്തില്ല. കോര്‍പ്പറേഷന്‍ ഹാളിലുള്‍പ്പെടെ വന്‍ ആള്‍ക്കൂട്ടമാണ്‌ അനുഭവപ്പെട്ടത്‌.

Thiruvananthapuram
English summary
local body election; oath take a bjp member in the name of ayyappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X