ആറ്റിങ്ങലില്‍ മത്സ്യവില്പ്പനക്കാരിക്കെതിരെ ക്രൂരത, നഗരസഭാ ജീവനക്കാര്‍ മീന്‍ വലിച്ചെറിഞ്ഞു
തിരുവനന്തപുരം: ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും പേരില്‍ വീണ്ടുമൊരു ഉദ്യോഗസ്ഥ ക്രൂരത. ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഈ ക്രൂരത. അഞ്ചുതെങ്ങ് സ്വദേശിയായ അല്ഫോണ്സയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവര്‍ വില്‍ക്കാനെത്തിച്ച മീന്‍ റോഡില്‍ ചിതറി കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം പോലീസും സര്‍ക്കാരും ചേര്‍ന്ന് ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
അതേസമയം നഗരസസഭാ ഉദ്യോഗസ്ഥരെ തടയുന്നതിനിടയില്‍ അല്‍ഫോണ്‍സ റോഡിലേക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭാ പരിധിയില്‍ വരുന്ന അവനവഞ്ചേരിയിലാണ് അണ്ഫോണ്സ മീന്‍ വില്‍പ്പന നടത്തിയിരുന്നത്. ഇവിടെയെത്തിയാണ് ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യത്തോടെ വലിച്ചെറിഞ്ഞത്. രണ്ടായിരം രൂപയിലധികം വിലയുള്ള മത്സ്യം ഇവരുടെ കുട്ടയില്‍ ഉണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനയുടെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. വില്‍പ്പനയെ ചോദ്യം ചെയ്താണ് മീന്‍ വെച്ചിരുന്ന തട്ട് അടക്കം റോഡിലേക്ക് എറിഞ്ഞത്.
ഇത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അല്‍ഫോണ്‍സ റോഡിലേക്ക് വീണത്. ഇവരുടെ കൈക്കാണ് പരിക്കേറ്റത്. അതേസമയം സമീപത്ത് തന്നെയുള്ള മീന്കച്ചവടക്കാരെ സഹായിക്കുന്നതിനുള്ള വേണ്ടിയാണ് ഈ കച്ചവടം തടഞ്ഞതെന്നാണ് ആരോപണം. നേരത്തെ ഇത്തരത്തില്‍ കൊല്ലത്ത് മീന്‍ വിറ്റുകൊണ്ടിരിക്കുന്ന സ്ത്രീയെ പോലീസ് ഉപദ്രവിച്ച സംഭവമുണ്ടായിരുന്നു. ഇവര്‍ റോഡരികില്‍ മീന്‍ വിറ്റുകൊണ്ടിരിക്കുന്നതിനിടെ കച്ചവടം നിര്‍ത്തിച്ച പോലീസ് മീന്‍ നശിപ്പിക്കുകയും ചെയ്തു. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിക്കായിരുന്നു ആ ക്രൂരത നേരിടേണ്ടി വന്നത്.
ലോക്ഡൗണ്‍ കാരണമുള്ള പ്രതിസന്ധി കനത്തതോടെ മീന്‍ വിറ്റ് തീരൂ എന്ന അവസ്ഥയിലായിരുന്നു മേരി. ഇതോടെയാണ് അവര്‍ മീന്‍വില്‍പ്പന തുടങ്ങിയത്. എന്നാല്‍ പോലീസ് എത്തി വില്‍പ്പന തടയുകയും, പിന്നീട് മീന്‍ നശിപ്പിക്കുകയും ചെയ്തു. 16000 രൂപയോളം നഷ്ടമാണ് അന്ന് ഉണ്ടായതെന്ന് മേരി പറഞ്ഞിരുന്നു. ഇവരുടെ മീന്‍ അഴുക്ക് ചാലിലാണ് അന്ന് പോലീസ് കളഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. പോലീസ് ഈ സംഭവത്തെ ന്യായീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പോലീസും ഭരണകൂടവും ചേര്‍ന്ന് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications