• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പലവട്ടം ഉപദേശിക്കേണ്ടി വന്ന ഷംസീര്‍ സ്പീക്കറാകുമ്പോള്‍'? കലക്കന്‍ മറുപടിയുമായി എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: രണ്ടാം പിണറായി സർക്കാരിൽ സ്പീക്കറായിരുന്നു എംബി രാജേഷ് മന്ത്രി പദത്തിൽ എത്തിയിരിക്കുകയാണ്. സ്പീക്കർ എന്ന നിലയിൽ മികച്ച പ്രകടനമാണ് രാജേഷ് കാഴ്ചവെച്ചത്. എല്ലാവർക്കും സ്വീകാര്യനായിരുന്നു രാജേഷ്. തൃക്കാക്കരയിലെ രാജേഷിന്റെ വിജയവും പാർട്ടിക്ക് ഇരട്ടി മധുരം നൽകിക്കൊണ്ട് തന്നെയായിരുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 3016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്ന വിടി ബല്‍റാമിനെ രാജേഷ് പരാജയപ്പെടുത്തിയത്. മന്ത്രി ​ഗോവിന്ദൻ സ്ഥാനം ഒഴിയുമ്പോൾ ഷംസീർ മന്ത്രിയാകുമെന്നായിരുന്നു സൂചന. പക്ഷേ രാജേഷാണ് മന്ത്രി സ്ഥാനത്തേക്ക് എത്തിയത്. സ്പീക്കരാകുന്നത് ഷംസീറാണ്. ഇപ്പോൾ സ്പീക്കർ സ്ഥാനത്ത് നിന്ന് മന്ത്രി സ്ഥാനത്തേക്കെത്തുന്ന എം ബി രാജേഷ്, തീരുമാനമറിഞ്ഞ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്.

1

പാർട്ടി ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് താൻ മന്ത്രിയാകാൻ പോകുകയാണെന്ന് അറിഞ്ഞതെന്ന് രാജേഷ് പറഞ്ഞു. അതും മാധ്യമ പ്രവർത്തകർ വാർത്താക്കുറിപ്പ് കാണിച്ചപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സ്ഥാനം പാർട്ടി ഏല്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലർത്താൻ പരമാവധി ശ്രമിക്കുമെന്നും നിയുക്ത മന്ത്രി പ്രതികരിച്ചു. കേരള നിയമസഭയുടെ നാഥനായിരിക്കാനായതിൽ സന്തോഷമുണ്ടെന്നും സ്പീക്കർ എന്ന നിലയിലുള്ള അനുഭവം വളരെ വലുതായിരുന്നുവെന്നും എം ബി രാജേഷ് വ്യക്തമാക്കി.

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

2

അതു കഴിഞ്ഞാണ് വളരെ രസകരമായ സംഭവം നടന്നത്. മാധ്യമപ്രവ‍ർത്തകരുടെ ചോദ്യവും അതിനു എം ബി രാജേഷിന്‍റെ മറുപടിയും രസകരമായിരുന്നു. സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടിവന്നിട്ടുള്ള ഷംസീർ, അടുത്ത സ്പീക്കറാകുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരുന്നു ചോദ്യം. 'ഷംസീറിന് ഇനി എന്നെ ഉപദേശിക്കാനുള്ള അവസരമുണ്ടല്ലോ' എന്നായിരുന്നു നിയുക്ത മന്ത്രിയുടെ രസകരമായ ഉത്തരം.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

3

തുടർന്ന് സ്പീക്കർ ചെയറിലിരിക്കുമ്പോൾ അങ്ങനെയുള്ള ഇടപെടലുകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു. അത് ആരായാലും ചെയ്യേണ്ടിവരും. എല്ലാ ചുമതലകളും ഒരുപോലെ അല്ല. എം എൽ എയുടെ ചുമതല അല്ലല്ലോ സ്പീക്കർക്കുള്ളത്. അത്തരം സാഹചര്യത്തിൽ എല്ലാവർക്കും അവരവരുടെ ചുമതല വഹിക്കേണ്ടിവരും. അത്തരം ചുമതല മാത്രമാണ് താൻ വഹിച്ചിട്ടുള്ളതെന്നും എം ബി രാജേഷ് ചൂണ്ടികാട്ടി.

5 പേരെ തലക്കടിച്ചുകൊന്ന ആ 'സീരിയല്‍ കില്ലര്‍' 19കാരന്‍; കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്‌5 പേരെ തലക്കടിച്ചുകൊന്ന ആ 'സീരിയല്‍ കില്ലര്‍' 19കാരന്‍; കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്‌

4

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതോടെയാണ് എം ബി രാജേഷിനെ മന്ത്രിയാക്കാനും എ എൻ ഷംസീറിനെ സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.

Thiruvananthapuram
English summary
MB Rajesh's Funny Comment About AN Shamseer Goes Viral ;Here's What Rajesh Said About Shamseer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X