Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റെടുക്കാന്‍ ആളില്ലാതെ നടന്‍ രാജ്‌മോഹന്റെ മൃതദേഹം, മന്ത്രി വിഎൻ വാസവൻ ഇടപെട്ട് നടപടി

തിരുവനന്തപുരം: ഏറ്റെടുക്കാന്‍ ആളില്ലാതെ അന്തരിച്ച നടന്‍ രാജ്‌മോഹന്റെ മൃതദേഹം ആശുപത്രിയില്‍. ഞായറാഴ്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം. 88 വയസ്സായിരുന്നു. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്നു. ഏറ്റെടുക്കാന്‍ ആരുമില്ലാതെ വന്നതോടെ രാജ്‌മോഹന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് സിനിമാ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇടപെട്ടു. ഇതോടെ രാജ്‌മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങാന്‍ തീരുമാനമായി.

കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്‌മോഹന്‍. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം രാജ്‌മോഹന്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സിനിമ പൂര്‍ണമായും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. സഹായത്തിന് ആളില്ലാത്ത സാഹചര്യത്തില്‍ രാജ്‌മോഹന്‍ പുലയനാര്‍കോട്ടയിലുളള അനാഥാലയത്തിലെ അന്തേവാസിയായി മാറി. അവശത കാരണം ജൂലൈ നാലിന് ആണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

rajmohan

വാര്‍ധക്യസഹജമായ അസുഖങ്ങളായിരുന്നു അദ്ദേഹത്തിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചതിന് ശേഷം ബന്ധപ്പെട്ടവരെ ആശുപത്രി അധികൃതര്‍ വിവരം അറിയിക്കുകയുണ്ടായി. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും തയ്യാറായി മുന്നോട്ട് വന്നില്ല. ബന്ധുക്കള്‍ ആരെങ്കിലും വന്നേക്കും എന്നുളള പ്രതീക്ഷയിലായിരുന്നു ഇന്നലെ മുതല്‍ അനാഥാലയം അധികൃതരും. എന്നാല്‍ ആരും വന്നില്ല. നാല് വര്‍ഷത്തോളമായി രാജ്‌മോഹന്‍ അനാഥാലയത്തിലായിരുന്നു. ഒ ചന്തു മേനോന്റെ ഇന്ദുലേഖ എന്നുളള പ്രശസ്ത നോവല്‍ സിനിമ ആക്കിയപ്പോള്‍ രാജ്‌മോഹന്‍ ആണ് മാധവന്‍ എന്നുളള നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

ഇതാര്... 90ലെ നായികയോ? സാരി പൊളിച്ചു, നിഖിലയുടെ പൊളി ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+