ആഘോഷം പന്ത്രണ്ടരയോടെ അവസാനിപ്പിക്കണം, മഫ്തിയിൽ പോലീസ്, ശല്യമുണ്ടാക്കിയാൽ അറസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ പുതുവത്സര ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പോലീസ് കമ്മീഷണർ.
ആഘോഷ കേന്ദ്രങ്ങളിൽ മഫ്തിയിൽ ഉൾപ്പെടെ നിരീക്ഷണമുണ്ടാകും. മദ്യപിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും.
കടകൾ അടയ്ക്കാൻ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഡി ജെ പാർട്ടികൾ നടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്നും സി എച്ച് നാഗരാജു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാനവീയം വീഥിയിലും കോവളത്തുമടക്കം കർശന നിയന്ത്രണം ഉണ്ടാകും.

പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടേയും പേരുകൾ രജിസ്റ്റർ ചെയ്യണം. സി സി ടി വി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പ് വരുത്തണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പോലീസിനെ കൃത്യസമയത്ത് അറിയിക്കണമെന്നും കർശന ജാഗ്രത വേണമെന്നും എക്സൈസ് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications