തിരുവനന്തപുരത്ത് നവവധു കഴുത്തറുക്കപ്പെട്ട നിലയില്‍ കുളിമുറിയില്‍.... കൈ ഞരമ്പും മുറിഞ്ഞ നിലയില്‍, ദുരൂഹത
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം മുത്താന ഗുരുമുക്കിന് സമീപം സുനിത ഭവനില്‍ ആതിര ആണ് മരിച്ചത്. 24 വയസ്സായിരുന്നു.
ഭര്‍ത്താവ് ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ആണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് അറുത്ത നിലയില്‍ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൈ ഞരമ്പും മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്.

കുളിമുറി അകത്ത് നിന്ന് കുറ്റി ഇട്ട നിലയില്‍ ആയിരുന്നു എന്നതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ജനുവരി 15, വെള്ളിയാഴ്ച രാവിലെ 11. 45 ഓടെയാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നര മാസം മുമ്പായിരുന്നു ശരത്, ആതിരയെ വിവാഹം കഴിച്ചത്. വെള്ളിയാഴ്ച രാവിലെ ശരത് പിതാവിനൊപ്പം കൊല്ലത്തേക്ക് പോയതായിരുന്നു. രാവിലെ പത്ത് മണിയോടെ ആതിരയുടെ മാതാവ് മകളെ കാണാന്‍ ആയി എത്തിരുന്നു. എന്നാല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു.
പിന്നീട് ശരത് തിരികെ എത്തി നടത്തിയ പരിശോധനയില്‍ ആണ് കുളിമുറി ഉള്ളില്‍ നിന്ന് അടച്ച നിലയില്‍ കണ്ടെത്തിയത്. ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കറിക്കത്തി ഉപയോഗിച്ചാണ് കഴുത്തിലെ മുറിവ് എന്നാണ് നിഗമനം.
ആതിരയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പ്രാഥമിക പരിശോധന നടത്തി. മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.












Click it and Unblock the Notifications