ഷാരോൺ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ ഹർജി നൽകി, ആവശ്യം ഇത്
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്ത് കാെലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കന്യാകുമാരപി സ്വദേശിനി ഗ്രീഷ്മ ഉൾപ്പെടയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകാെണ്ടാണ് നീക്കം.
ക്രൈബ്രാഞ്ച് ഡി വൈ എസ് പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയപരമായ അധികാരം ഇല്ലെന്ന് ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് ഹർജി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നും ഹർജിയിൽ പറയുന്നു.

ഈ ആവശ്യവുമായി ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്ക് പുറമെ ഈ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുും അമ്മാവൻ നിർമല കുമാരൻ നായരും ആണ് മറ്റ് ഹർജിക്കാർ.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഗ്രീഷ്മയക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യത്തിനുള്ള അവകാശ് നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്.
പ്രതി ആസൂത്രണം ചെയ്ത് ക്രൂരമായി കൊല നടത്തുകയായിരുന്നു എന്നും ഈ കേസിൽ തെളിവ് നശിപ്പിക്കാനും ആത്മഹത്യ എന്ന് വരുത്തിത്തീർക്കാനും ശ്രമമുണ്ടായി എന്നും അറിയിച്ച് പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തിരുന്നുവെങ്കിലും ഷാരോൺ രാജിന്റെ മരണ മൊഴിയിൽ പ്രതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും വെറും 22 വയസ്സ് മാത്രമാണ് പ്രായം എന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ആശങ്കയ്ക്കി ഇടയില്ല. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിൽ ആണെന്നതും വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഷാരോൺ രാജിനെ 2022 ഒക്ടോബർ 14 ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി എന്നാണ് കേസ്. ഗുരുതരാവസ്ഥയിൽ ആയ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 ഒക്ടോബർ 25 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷാരോൺ മരിച്ചു. തെളിവ് നശിപ്പാക്കൻ ശ്രമിച്ചതിന് ആണ് ഗ്രീഷമയുടെ അമ്മയേയും അമ്മാവനേയും അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications