തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളര്‍ത്തുനായയുടെ നഖംകൊണ്ടുള്ള പോറല്‍ കാര്യമാക്കിയില്ല; പേവിഷബാധയേറ്റ് ഒമ്പത് വയസുകാരന്‍ മരിച്ചു

Google Oneindia Malayalam News

ശാസ്താംകോട്ട: പേവിഷബാധ ഏറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ മരിച്ചു. പോരുവഴി നടുവിലേ മുറി ജിതിന്‍ ഭവനത്തില്‍ ജിഷ - സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് മരിച്ചത്. ചികിത്സയില്‍ കഴിയവെ ശനിയാഴ്ച പുലര്‍ച്ചെ ആണ് ഫൈസല്‍ മരിച്ചത്. ഫൈസലിന് ഒരു മാസത്തോളം പ്രായമായ വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഫൈസല്‍. രണ്ട് മാസം മുന്‍പ് മാര്‍ച്ചിലാണ് നായയെ കളിപ്പിക്കുന്നതിനിടയില്‍ കുട്ടിക്ക് നായയുടെ നഖം കൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റത്. ഇതിനിടയില്‍ മുത്തച്ഛനെ ഈ നായ കടിക്കുകയും ചെയ്തിരുന്നു. കടിയേറ്റതിനാല്‍ അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. എന്നാല്‍ ഫൈസലിന്റേത് ചെറിയ പോറല്‍ മാത്രമായിരുന്നു.

rf

ഇതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയതുമില്ല. വേനലവധി ആയതിനാല്‍ രണ്ട് മാസത്തോളം പിതാവ് സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയുടെ വീട്ടില്‍ തിരികെ എത്തിയത്. ഇതിന് പിന്നാലെ ഫൈസല്‍ കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കിയിരുന്നു. തുടര്‍ന്ന് മാതാ പിതാക്കള്‍ ഫൈസലിനെയും കൊണ്ട് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍'അത് എന്റെ നിലപാടാണ്, അതില്‍ ഉറച്ചുനില്‍ക്കുന്നു'; സൈബര്‍ ആക്രമണങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് നിഖില വിമല്‍

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ശിശു രോഗ വിദഗ്ധന് സംശയം തോന്നി രക്തപരിശോധന നടത്തി. അപ്പോഴാണ് ഫൈസലിന് പേവിഷ ബാധ ഏറ്റതായി മനസിലാക്കിയത്. തുടര്‍ന്ന് ഫൈസലിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഫൈസല്‍ മരിച്ചത്.

ശനിയാഴ്ച രാവിലെ തന്നെ പോരുവഴിയിലെ കുടുംബ വീട്ടിലെത്തിച്ച ശേഷം ഫൈസലിന്റെ മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടു പോയി. കളിയിക്കാവിള ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടന്നത്. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയിലൂടെയാണ് രോഗവാഹകരായ വൈറസുകള്‍ ശരീരത്തിലെത്തുന്നത്. ഇത് പിന്നീട് സുഷുമ്‌നാ നാഡിയെയും തലച്ചോറിനെയും ബാധിക്കും.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് വേദന, തരിപ്പ് എന്നിവയാണ് പേവിഷ ബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 2-3 മാസംവരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയേറ്റാല്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് പ്രധാനമാണ്.

Thiruvananthapuram
English summary
pet dogs nail scratch leads to infection, nine year old boy dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X