Get Updates
Get notified of breaking news, exclusive insights, and must-see stories!

വർക്കല പാരാഗ്ലൈഡിംഗ് അപകടം: 3 പേർ അറസ്റ്റിൽ; കമ്പനിയുടെ പ്രവർത്തനത്തിൽ ദുരൂഹതയെന്ന് പൊലീസ്

കമ്പനിയുടെ പ്രവർത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു.

Paragliding1331

തിരുവനന്തപുരം; വർക്കലയിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ട്രെയിനർ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്.

മനഃപൂർവമല്ലാത്ത നരഹത്യയ ശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതിന്റെ ഉടമകൾ ഒളിവിലെന്ന് പൊലീസ് അറിയിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.

വർക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തം ആരംഭിച്ചിരുന്നു. അതേസമയം കേസന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാ‌ഗ്ലൈഡ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയതെന്നാണ് പറയുന്നത്.

ഒരാഴ്ചയായി സംഭവിക്കുന്നതെല്ലാം അത്ഭുതം, നിമിത്തമായി കണ്ട് യുവാവ് ലോട്ടറി എടുത്തു! പിന്നെ നടന്നത് അവിശ്വസനീയം
ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് ഇവരെ താഴെയിറക്കി. 100 മീറ്റർ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്. കടപ്പുറത്ത് പാരാഗ്ലൈഡിംഗ് നടത്തുന്നതിനിടെ ഇരുവരും സഞ്ചരിച്ച ഗ്ലൈഡർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+