ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം; വീഡിയോ പകര്‍ത്തി വിദ്യാര്‍ത്ഥിനികള്‍; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ട്രെയിനിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും അശ്ലീല പ്രദർശനം. പെൺകുട്ടികൾക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ വാർത്തകള്‍ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകളിലെ യാത്ര ഒട്ടും സുരക്ഷിതമല്ലാത്ത ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ട്രെയിനിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരം അശ്ലീല പ്രദർശനം നടന്നിരിക്കുകയാണ്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അംഗപരിമിതനായ വ്യക്തിയാണ് അശ്ലീല പ്രദർശനം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുന്നവഴി കോട്ടയം എക്‌സ്പ്രസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഇയാള്‍ അശ്ലീല പ്രദര്‍ശനം നടത്തിയത്.

സംഭവത്തെക്കുറിച്ച് വിദ്യാർത്ഥിനി പറഞ്ഞത്
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് കോളേജ് കഴിഞ്ഞുപോവുകയായിരുന്നു. കോട്ടയം എക്‌സ്പ്രസിലാണ് പോയത്. സാധാരണ ആളുള്ളതാണ്. ഇന്നലെ ആള് കുറവായിരുന്നു. സെന്ററില്‍ നിന്ന് തന്നെ കയറിയ ആളാണ്...ഡിസേബിള്‍ഡ് ആണ് ആള്..വടി കുത്തി നടക്കുകയായിരുന്നു. കേറി വന്നിട്ട് ടോയ്‌ലറ്റിന്റെ ഭാഗത്തായാണ് ഇരുന്നത്. ഞാനും എന്റെ സഹോദരിയും സിംഗിള്‍ സീറ്റിലാണ് ഇരുന്നത്. സഹോദരിയുടെ എതിര്‍വശത്തായാണ് ആള് വന്നത്, കുറേനേരം കഴിഞ്ഞപ്പോള്‍ സഹോദരിയാണ് വീഡിയോ എടുത്തത്.

എനിക്ക് പോലും മനസ്സിലായില്ല വീഡിയോ എടുക്കുകയാണെന്ന്.. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ സഹോദരി ഫോണ്‍ പാസ് ചെയ്തു..എടാ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. ഫോണ്‍ പാസ് ചെയ്തു.ഞാനിത് കണ്ടു..അവള്‍ എന്നെ കാണിക്കാനായാണ് വീഡിയോ എടുത്തത് ഞാന്‍ ഇത് കാണുന്നില്ലല്ലോ. എന്റെ ബാക്ക് സൈഡിലും അവള്‍ക്ക് ഓപ്പോസിറ്റുമായി വരുന്നത് കൊണ്ട് എനിക്കിത് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കാണിച്ചുതാരാൻ വേണ്ടിയാണ് അവള്‍ വീഡിയോ എടുത്തത്. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.അയാളുടെ ഭാവങ്ങള്‍ ശ്രദ്ധിച്ചതും.

ഞാനും എന്റെ അനിയത്തിയും ആ ഒരു സാഹചര്യത്തില്‍ ടെന്‍ഷന്‍ ആയില്ല..പക്ഷേ വേറൊരു ആളെ സംബന്ധിച്ച് ആ എക്‌സപ്രഷന്‍ മതി ഡൗണ്‍ ആയിപ്പോകാന്‍. ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് കണ്ടപ്പോഴും ഫോണ്‍ പാസ് ചെയ്യുന്നത് കണ്ടപ്പോഴും അയാള്‍ക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു. കഴക്കൂട്ടത്ത് വെച്ച് വണ്ടി സ്‌റ്റോപ്പ് ചെയ്തു.

അപ്പോള്‍ അയാള്‍ അവിടെ ഇറങ്ങി, അപ്പോള്‍ എനിക്ക് തോന്നി വേറെ ബോഗിയില്‍ കയറാനുള്ള പോക്കാണെന്ന് പിന്നെ ആളെ കണ്ടത് വര്‍ക്കലയിലാണ്...ആള്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന കൂട്ടത്തില്‍ കണ്ടു. രക്ഷപ്പെട്ടതാണോ അവിടെ ഇറങ്ങേണ്ടതാണോ എന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിനി പറഞ്ഞു. പോലീസ് വിഷയത്തില്‍ സ്വമേധയായി നടപടികളുമായി മുന്നോട്ടുപോകുന്നതായാണ് വിവരം.












Click it and Unblock the Notifications