തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം; ഗര്‍ഭിണിയെ കടന്നുപിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആക്രമണം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഗർഭിണിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ കടന്നുപിടിച്ച ശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശിനിയായ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാനായി ബസ് കയറാൻ നടക്കുന്നതിനിടെ ആണ് യുവതിയെ ഒരാൾ പിന്തുടർന്നത്. നടന്നു പോകുമ്പോൾ ഒരാൾ പിന്നിൽ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. എന്നാൽ രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസുനൽകാൻ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട് എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നഗരത്തിൽ ചുറ്റിത്തിരിയുന്ന ആളുകൾക്ക് സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന സമയം ആയിരുന്നു.
അതിനാൽ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. ആ സമയത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇതിന് മുമ്പും തിരുവനന്തപുരത്ത് സ്ത്രീകൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. പ്രഭാത സവാരിക്ക് പോയ സ്ത്രീയെ മ്യൂസിയം പരിസരത്ത് നിന്ന് ഒരാൾ കയറിപ്പിടിച്ചിരുന്നു.












Click it and Unblock the Notifications