Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചന് പാട്ട് ഇഷ്ടമായില്ല; തർക്കത്തിന് പിന്നാലെ ഒപ്പം മദ്യപിച്ചവർ ചുറ്റികകൊണ്ടടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വഴയില ഇരട്ടകൊലപാതക കേസിലെ പ്രതിയായ വിഷ്ണുരൂപ് എന്ന മണിച്ചൻ (34)ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

murder

മദ്യപാന സദസിൽ പാടിയ പാട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളായ ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്ന് പോലീസ് പറഞ്ഞു. അരുൺ ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. റൂറൽ എസ്പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നേരത്തെ ​ഗുണ്ടാപ്പകയാണ് കൊലയ്ക്ക് പിന്നിൽ എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ​ഗുണ്ടാപ്പകയല്ല കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷ്ണുരൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.

നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 31ാം തീയതി മുതൽ മണിച്ചനും സുഹൃത്തുക്കളും മുറിയെടുത്ത് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയിൽ പാട്ടുപാടിയത് മണിച്ചന് ഇഷ്ടമായില്ല. ഇത് പറഞ്ഞ് വാക്കേറ്റമായി. പ്രതികളെ ആറുമാസം മുൻപ് മണിച്ചൻ മർദിച്ചിരുന്നു. ഇതിന്റെ പേരിലും ബഹളമുണ്ടായി, അടിപിടിയുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചൻ. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. അരുവിക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം 21 ഗുണ്ടാ ആക്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+