ആദ്യം ഗൂഗിള്‍പേ നമ്പര്‍ ചോദിക്കും...പിന്നെ തട്ടിപ്പ്; ഒരാഴ്ചയ്ക്കിടെ പണം നഷ്ടമായത് 10 പേര്‍ക്ക്
അഡ്വാൻസ് നൽകാൻ ഗൂഗിൾ പേ നമ്പർ ചോദിച്ചു. പണമിടാൻ നോക്കിയപ്പോൾ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പണം തട്ടാൻ പല തരത്തിലുള്ള തട്ടിപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓൺലൈൻ വഴിയാണ് ഒട്ടുമിക്ക തട്ടിപ്പുകളും നടക്കുന്നത്. സാധാരക്കാരുൾപ്പെടെ പേമെന്റ് ചെയ്യാൻ വളരെ എളുപ്പത്തിൽ ഉപയോഗിക്കുന്ന പേമെന്റ് മെത്തേഡാണ് ഗൂഗിൾ പേ പോലുള്ള മാർഗങ്ങൾ. എന്നാൽ ഇപ്പോൾ ഗുൂഗിൾപേ വഴി പണം തട്ടുന്ന സംഘം സജീവമാണ്.
ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ പരസ്യം കൊടുത്ത പട്ടം സ്വദേശിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. പരസ്യം കണ്ട് വിളിച്ചാൾ ഇയാൾ ആർമി ഓഫീസറാണ് എന്നുപറഞ്ഞാണ് വിളിച്ചത്. അഡ്വാൻസ് നൽകാൻ ഗൂഗിൾ പേ നമ്പർ ചോദിച്ചു. പണമിടാൻ നോക്കിയപ്പോൾ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും ആവശ്യപ്പെട്ടു. 50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.

50,000 രൂപയുടെ ഒരു റിക്വസ്റ്റ്
ഗൂഗിൾ പേയിൽ 50,000 രൂപയുടെ ഒരു റിക്വസ്റ്റ് വന്നിട്ടുണ്ടായിരുന്നു. അതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പിൻ നമ്പർ അടിക്കാൻ പറഞ്ഞു. പിൻ നമ്പർ അടിച്ചതോടെ 50,000 രൂപ അക്കൗണ്ടിൽ നിന്ന് പോവുകയും ചെയ്തുവെന്നാണ് പരാതി. അതു പറഞ്ഞപ്പോൾ ഒരു തവണ കൂടി 50,000 രൂപ ഇട്ടാൽ ഒരു ലക്ഷമായി തിരിച്ചുതരാമെന്നു പറഞ്ഞു.ഇതോചെ സംഭവം തട്ടിപ്പ് ആണെന്ന് മനസ്സിലായി.

ഒന്നല്ല ..കേസുകൾ ഒരുപാട്..
ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോൾ ഇത്തരത്തിൽ പട്ടാള ഓഫീസർമാരുടെ പേരിൽ തട്ടിപ്പ് കഴിഞ്ഞയാഴ്ച തന്നെ 10 കേസെങ്കിലും ആ ബാങ്കിൽ എത്തിയിട്ടുണ്ട്. സൈബർ സെല്ലിൽ പരാതി കൊടുത്തെങ്കിലും പോയ പണം പോയി എന്നായിരുന്നു മറുപടി. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം പോയത്. ആ പണം അപ്പോൾ തന്നെ പിൻവലിച്ചിട്ടുണ്ട്. നിരവധിപേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്.

ജോലിയുടെ പേരിൽ..
ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ഓൺലൈൻ ഇന്റർവ്യു സമയം പറഞ്ഞ് മെയിൽ വരും. വിഡിയോ കോൾ വഴി ഇന്റർവ്യു തുടങ്ങി അശ്ലീല ദൃശ്യങ്ങൾ സൃഷ്ടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം വാങ്ങും ചില സാധനങ്ങൾ വിലകുറച്ച് ഓഫറുമായി സാമൂഹിക മാധ്യമങ്ങളിൽ പരസ്യം കാണിക്കുകയും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ നിർദേശിക്കുകയും ചെയ്യും. ഇതിൽ ക്ലിക്ക് ചെയ്താലുടൻ നേരത്തെ കാർഡ് ഉപയോഗിച്ച് സാധനം വാങ്ങിയ വിശദാംശങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും.

പണം പോയ വഴി..
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നംഗ മലയാളി സംഘത്തിന്റെ പ്രധാന ജോലി ഓരോ മാസവും ഓരോ വീട് വാടകയ്ക്കെടുത്ത് ഓൺലൈൻ തട്ടിപ്പുകളായിരുന്നു. ഇതിൽ കുടുങ്ങിയതിലൊന്നു കൊല്ലം സ്വദേശിയാണ് . നഷ്ടപ്പെട്ടത് 40 ലക്ഷം രൂപയും.












Click it and Unblock the Notifications