തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'തന്റെ മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് അവർ പറഞ്ഞപ്പോൾ'; പേട്ട കൊലപാതകം; ഫോൺ രേഖകൾ പുറത്താകും

'തന്റെ മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് അവർ പറഞ്ഞപ്പോൾ'; പേട്ട കൊലപാതകം; ഫോൺ രേഖകൾ പുറത്താകും

Google Oneindia Malayalam News

തിരുവനന്തപുരം: പേട്ടയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ്. അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചിരുന്നു. ഈ രേഖകളാണ് പോലീസ് പരിശോധിക്കുന്നത്.

എന്നാൽ, അനീഷ് ജോർജ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതി സൈമൺ ലാലന്റെ ഭാര്യ അനീഷിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടതായും അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്നും പറഞ്ഞുവെന്നാണ് അനീഷിന്റെ കുടുംബം പറയുന്നത്.

തന്റെ മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണ്. അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും അനീഷിന്റെ അമ്മ വ്യക്തമാക്കി.

1

മകനെ മനപ്പൂർവ്വം വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം. തിരുവനന്തപുരത്ത് പേട്ട ചാലക്കുടി ലൈനിൽ ആണ് സംഭവം നടന്നത്. ചാക്ക സ്വദേശി അനീഷ് ജോർജ് (19 ) ആണ് മരിച്ചത്. മകളെ കാണാൻ രാത്രി എത്തിയ മകളെ കാണാൻ എത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊല്ലുകയായിരുന്നു.

പഞ്ചാബ് തിരഞ്ഞെടുപ്പ്: രാഹുൽ വിദേശത്തേക്ക് പോയതോടെ മോഗ റാലി മാറ്റിവച്ചു; കോൺഗ്രസിൽ അസ്വാരസ്യംപഞ്ചാബ് തിരഞ്ഞെടുപ്പ്: രാഹുൽ വിദേശത്തേക്ക് പോയതോടെ മോഗ റാലി മാറ്റിവച്ചു; കോൺഗ്രസിൽ അസ്വാരസ്യം

2

സൈമൺ ലാലൻ എന്നയാളാണ് സുഹൃത്ത് അനീഷിനെ കുത്തിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്. സംഭവത്തിന്ശേഷം പ്രതി ലാലൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. കള്ളൻ ആണെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലൻ പൊലീസിനോട് വ്യക്തമാക്കിയത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ട് ലാലന്‍ ഉണർന്നത്.

3

ഉണർന്ന ഉടൻ ലാലൻ ആയുധവുമായി വീട് മുഴുവൻ പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയിരുന്നു. എന്നാൽ, മകൾ മുറി തുറക്കാൻ തയ്യാറായില്ല. തുടർന്ന് വാതിൽ തല്ലി തകർത്ത് ഇയാൾ അകത്ത് കയറുകയായിരുന്നു ചെയ്തത്. രാത്രിയില്‍ ഈ പെണ്‍കുട്ടിയെ കാണുവാൻ വേണ്ടി എത്തിയതായിരുന്നു സുഹൃത്തായ അനീഷ് ജോര്‍ജ്. മുറിയിൽ അനീഷിനെയും മകളെയും ഒരുമിച്ച് കണ്ടതോടെ ലാലനും അനീഷും തമ്മിൽ ആദ്യം വാക്ക് തര്‍ക്കം ഉണ്ടായി. തുടർന്ന് പിടിയും വലിയും നടന്നു. തുടർന്ന് ലാലൻ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്.

പുതുവത്സരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു; പുറത്തിറങ്ങിയാൽ പിടി വീഴും; ആൾക്കൂട്ടം അനുവദിക്കില്ലപുതുവത്സരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു; പുറത്തിറങ്ങിയാൽ പിടി വീഴും; ആൾക്കൂട്ടം അനുവദിക്കില്ല

4

അതേസമയം, തുടര്‍ന്ന് പൊലീസ് സ്റ്റേഷനിൽ എത്തി ലാലന്‍ തന്നെ സംഭവം പൊലീസിനോട് അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണം എന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ, പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നിരുന്നാലും, മരണം സംഭവിക്കുയായിരുന്നു. ബി. കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആണ് അനീഷ് ജോര്‍ജ്. സമാനമായ മറ്റൊരു കൊലപാതക സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് അമ്പലവയലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കിഴടങ്ങിയിരുന്നു. അമ്പലവയൽ സ്വദേശി മുഹമ്മദാണ് (68) മരിച്ചത്.

Recommended Video

cmsvideo
Experts says omicron will spread in Kerala
5

സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ അമ്മയും നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മയെ ഉപദ്രവിച്ചതിന് പിന്നാലെ പെൺകുട്ടികൾ മുഹമ്മദിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. ഉപദ്രവം സഹിക്കാതെ ഉള്ള കൊലപാതകം ആണെന്ന് പൊലീസ് പറഞ്ഞിരുന്നു .

Thiruvananthapuram
English summary
Thiruvananthapuram pettah Aneesh george murder: Police will check the phone record details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X