തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിക്കായി പരിശോധന, കിട്ടിയത് തമിഴ്‌നാട്ടില്‍ നിന്ന് കടത്തിയ റേഷനരി; 'തിരിച്ചേല്‍പ്പിച്ച്' എക്‌സൈസുകാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലഹരി വസ്തുക്കള്‍ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന് കടത്തുകയായിരുന്ന റേഷന്‍ അരി. എക്‌സൈസുകാരാണ് ലഹരിയ്ക്ക് പകരം അരി പിടികൂടിയത്. വ്യാഴാഴ്ച രാവിലെ പാറശ്ശാലയ്ക്ക് സമീപം ഇഞ്ചിവിളയില്‍ വച്ചാണ് സംഭവം.

എന്നാല്‍ റേഷന്‍ അരി കടത്തിയതുമായി ബന്ധപ്പെട്ടുള്ള നൂലാമാലകളിലേക്ക് കടക്കാനൊന്നും എക്‌സൈസുകാര്‍ തയ്യാറായില്ല. അവര്‍ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്തി 'തൊണ്ടിമുതല്‍' ഭദ്രമായി തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഇഞ്ചിവിളയില്‍ വെച്ച് റേഷനരിയുമായി എത്തിയ സ്വകാര്യ കാര്‍ എക്‌സൈസ് സംഘം തടയുകയായിരുന്നു.

sddfs

തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന പുകയില ഉത്പന്നങ്ങളും മറ്റ് ലഹരി ഉത്പന്നങ്ങളും പിടികൂടാനായിട്ടായിരുന്നു എക്സൈസ് സംഘം എത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് എത്തിയ ഒരു വാഹനത്തെ കാരാളിക്കു സമീപം വച്ച് എക്‌സൈസുകാര്‍ പിടികൂടി. എന്നാല്‍ ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പിടികൂടിയ വാഹനം പാറശ്ശാല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ എത്തിച്ച് എക്‌സൈസുകാര്‍ പരിശോധന നടത്തി. അപ്പോഴാണ് പിടികൂടിയത് റേഷന്‍ അരിയാണ് എന്ന് മനസിലാക്കിയത്. കാറിന്റെ പിന്‍ സീറ്റില്‍ പ്ലാസ്റ്റിക് ചാക്കുകളിലായിട്ടായിരുന്നു അരി സൂക്ഷിച്ചിരുന്നത്.

വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

അരിയാണ് എന്ന് മനസിലാക്കിയതോടെ വാഹനവും അരിയും പാറശ്ശാല പൊലീസിന് കൈമാറാനാണ് എക്‌സൈസ് ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. അരിയും വാഹനവും സിവില്‍ സ്പ്ലൈസിനു നേരിട്ട് കൈമാറാനായിരുന്നു പൊലീസ് എക്‌സൈസുകാരോട് പറഞ്ഞത്.

സജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെസജി ചെറിയാന്റെ രാജി 'കൊന്തശാപം' ഫലിച്ചതോ? ഉഷ ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

സിവില്‍ സപ്ലൈസിനു നേരിട്ട് കൈമാറുമ്പോഴുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ മടിച്ച് എക്‌സൈസ് അധികൃതര്‍ വാഹന ഉടമയെ ഇഞ്ചിവിളയിലെ അരി ഗോഡൗണ്‍ ഉടമകളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാഹനവും അരിയും തിരികെ നല്‍കുകയും ചെയ്തു.

Thiruvananthapuram
English summary
Thiruvananthapuram: Ration rice was seized from Tamil Nadu during the inspection to seize drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X