'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ ടിക് ടോക് - റീല്‍സ് താരത്തിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍ രംഗത്തെത്തി. ചിറിയന്‍കീഴ് സ്വദേശി വിനീതിനെതിരെയാണ് ഇപ്പോള്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തുന്നത്. ഇയാള്‍ നിരവധി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതായാണ് പുതിയ പരാതികള്‍.

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

1

വിനീത് ഇന്‍സ്റ്റഗ്രാം, ഇമെയില്‍ ഐഡി പാസ്വേര്‍ഡുകള്‍ കൈക്കാലാക്കി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വീട്ടമ്മയായ യുവതിയാണ് ഇപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പീഡനക്കേസില്‍ വിനീത് അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

2

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിനീത്, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം ഐ ഡി,, ഈ മെയില്‍ ഐ ഡി എന്നിവയുടെ പാസ്വേര്‍ഡ് വിനീത് കൈക്കലാക്കിയിരുന്നു.

3

ഇയാളുടെ തനിനിറം വ്യക്തമായതോടെ വിനീതിന്റെ ഫോണ്‍ കോള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍ നിന്ന് സ്‌റ്റോറികളും ഫോട്ടോസുകളും പോസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറയുന്നു. കൂടാതെ വിനീത് മര്‍ദ്ദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ടിരുന്നു.

4

ശരീരികമായി ചൂഷണം ചെയ്തിട്ടില്ലെന്നും വിനീത് മര്‍ദ്ദിക്കുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ പലരും സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു.

5

പിന്നീട് ഫോണ്‍ വിളിച്ച് എടുക്കായതോടെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇവര്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇയാള്‍ക്കെതിരെ ഇനിയും പരാതികള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ കണ്ടോന്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണത്തിനും കിളിമാനൂരില്‍ അടിപിടിയുണ്ടാക്കിയതിനും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

6

അതേസമയം, കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ താരം വിനീസ് അറസ്റ്റിലാവുന്നത്. കാര്‍ വാങ്ങാന്‍ ഒപ്പം ചെന്ന വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

7

സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവതികളില്‍ നിന്ന് പണം തട്ടിയിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുക.

8

പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+