'മീശക്കാരന്‍' വിനീത് പുറത്തിറങ്ങി; ട്രോളന്മാരെ വെല്ലുവിളിച്ച് കം ബാക്ക് വീഡിയോ
ടിക്ടോക്-ഇന്‍സ്റ്റഗ്രാം താരം വിനീതിനെ ആരും അങ്ങനെ പെട്ടെന്ന് മറന്നുകാണാന്‍ വഴിയില്ല. ഒരു കേളജ് വിദ്യാര്‍ത്ഥിനി നല്‍കിയ പീഡനക്കേസില്‍ ജയിലില്‍ ആയതോടെയാണ് വിനീതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയും ട്രോളുമൊക്കെ ആയി വിനീത് എയറിലും വൈറലുമായി. ഇയാള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ ഇയാളെ കാണാന്‍ ഉണ്ണി മുകുന്ദനെ പോലെയായിരുന്നു.
മീശയായിരുന്നു വിനീതിന്റെ ഹൈലൈറ്റ്. ഇയാള്‍ അറസ്റ്റിലായതോടെ കഥയറിയാത്ത ഉണ്ണി മുകുന്ദനും ട്രോളുകളില്‍ നിറഞ്ഞു. ഒടുവില്‍ ഉണ്ണി തന്നെ മറുപടയുമായി എത്തിയ സംഭവം വരെ ഉണ്ടായി അങ്ങനെ ഏറെ കോലാഹലമുണ്ടാക്കിയ വിനീത് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒരു കം ബാക്ക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്നെ ട്രോള്‍ ചെയ്തവരെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ ഇയാള്‍ വീഡിയോ ഇട്ടിരിക്കുന്നത്.

'ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ', എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാള്‍ കംബാക്ക് വീഡിയോ പങ്കുവെച്ചത്. ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പുകവലിച്ചുകൊണ്ട് കാറില്‍സ നിന്ന് ഇറങ്ങുന്നതാണ് വീഡിയോ. പീഡനക്കേസിൽ അറസ്റ്റിലായതിന പിന്നാലെ വിനീതിനെതിരെ വീണ്ടും പരാതികൾ ഉയർന്നിരുന്നു. വീട്ടമ്മയായ യുവതിയാണ് തമ്പാനൂർ പൊലീസിൽ നൽകിയത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പുതിയ പരാതി.

കൊല്ലം സ്വദേശിയായ പെൺകുട്ടിയാണ് വിനീതിനെതിരെ ആദ്യം പൊലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനും വിഡിയോ ചെയ്യാനും സഹായിക്കാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിനു പിന്നാലെയായിരുന്നു തമ്പാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വിവാഹിതരായ യുവതികളെയായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽനിന്നു ലഭിക്കുന്ന വരുമാനത്തിലാണ് ജീവിച്ചിരുന്നതെന്നാണ് ഇയാൾ യുവതികളോട് പറഞ്ഞിരുന്നത്. താൻ പോലിസിലാണെന്നും സ്വകാര്യ ചാനലിൽ ആണെന്നുമുൾപ്പെടെയുള്ള കള്ളമാണ് ഇയാൾ യുവതികളോട് പറഞ്ഞിരുന്നത്.

വിനീത് സ്ത്രീകളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ഇവരുമായി ബന്ധം ഉണ്ടാക്കിയ ശേഷം. സമൂഹമാധ്യമങ്ങളിൽ എങ്ങനെ മികച്ച വിഡിയോകൾ ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെ എത്തിക്കാം തുടങ്ങിയ കാര്യങ്ങളുടെ ടിപ്സ് നൽകുകയാണ് രീതിയെന്നും പിന്നീട് ഇയാൾ ഇവരെ വലയിലാക്കുകയാണ് ചെയ്യാറുള്ളതെന്നായിരുന്നു പരാതി. ഇയാൾക്കെതിരെ നിരവധിപേർ പാരതിയുയർത്തി.
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

'വിനീത് ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലുള്ള പെൺകുട്ടികൾക്ക് എങ്ങനെ നല്ല രീതിയിൽ വിഷയങ്ങൾ പ്രസന്റ് ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെയെത്തിക്കാം തുടങ്ങിയ ടിപ്‌സുകൾ നൽകി അവരുമായി ഇയാൾ വ്യക്തിബന്ധമുണ്ടാക്കുന്നു. അത് കഴിഞ്ഞ് ഇവരുമായി വീഡിയോ കോൾ ചെയ്ത് സ്നാപ്ഡീൽ പോലെയുള്ള സൈറ്റ് വഴി റെക്കോർഡ് ചെയ്യുന്നു. ആ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും പണം ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.' - പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുത് ഇങ്ങനെയാണ്.. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ട്. പരിചയപ്പെട്ട ശേഷം ആദ്യം ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകൾ ചെയ്യുന്നു. പിന്നീട് മറ്റു ആപ്പുകൾ വഴി അടുത്തു സംസാരിക്കുന്നു. അത് റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.- പൊലീസ് കൂട്ടിച്ചേർത്തു.

കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വിനീത് ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഏറെ വിവാദങ്ങൾക്ക് ശേഷവും ഇയാൾ ഇപ്പോൾ സജീവമായിരിക്കുകയാണ്..












Click it and Unblock the Notifications