യുവതി തീ കൊളുത്തി മരിച്ച സംഭവം: ഭര്‍ത്താവിനെ ജാമ്യത്തില്‍ വിട്ടതില്‍ മൃതദേഹവുമായി പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. മാത്രമല്ല, സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത സുരേഷിനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ
അര്‍ച്ചനയുടെ മൃതദേഹവുമായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇപ്പോള്‍ പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ ദുരൂഹ സാഹചര്യത്തില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
തുടര്‍ന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത ശേഷം ഭര്‍ത്താവ് സുരേഷിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഭര്‍ത്താവ് സുരേഷ് കഴിഞ്ഞ ദിവസം ഡീസലുമായാണ് വീട്ടില്‍ എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്നാണ് പിതാവ് ആരോപിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അര്‍ച്ചനയുടെ മൃതദേഹം ഇന്നാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്.
Recommended Video
ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications