Get Updates
Get notified of breaking news, exclusive insights, and must-see stories!

8 വർഷത്തെ നിയമ പോരാട്ടം, കെഎസ്ആർ‌ടിസിക്ക് മുന്നിൽ മുട്ടുമടക്കാതെ ശാന്തകുമാരി; ഒടുവിൽ ജയം

തിരുവനന്തപുരം: എ‍ട്ട് വർഷം നീണ്ട പോരാട്ടം, പ്രായം 75 ആയിട്ടും നീതിക്ക് വേണ്ടി പോരാടിയ ശാന്തകപമാരി ഒടുവിൽ കെഎസ്ആർടിസിക്കെതിരെയുഫള്ള കേസിൽ വിജയിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ ആയി വിരമിച്ച വ്യക്തിയാണ് പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ.ശാന്തകുമാരിയുടെ ഭർത്താവ് എൻ മോഹനൻ കുമാർ, അദ്ദേഹത്തിന്റെ കുടുgംബ പെൻഷന് വേണ്ടിയാണ് 8 വർഷമായി ശാന്ത കുമാരി പോരാടിയത്.

ഒടുവിൽ കുടിശിക ഉൾപ്പെടെ 18,52,717 രൂപയുടെ പെൻഷൻ തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കോർപറേഷൻ കഴിഞ്ഞ ദിവസം നിക്ഷേപിച്ചു. അഡ്വ.വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കോർപ്പറേഷൻ തുക നൽകിയത്. ആറ്റങ്ങൽ‌ ഡിപ്പോയിൽ നിന്ന് 1999 ൽ ആണ് മോഹ കുമാർ വിരമിച്ചത്. 2015 ൽ ആണ് മോഹൻ മരിച്ചത്.

KSRTC new31

പിന്നെല കുടുംബ പെൻഷന് വേണ്ടി കെഎസ്ആർടിസിക്ക് അപേക്ഷ നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഇതിന് പിന്നാലെയാണു ലീ​ഗൽ സർവീസസ് അതോറിറ്റിയിൽ പാരതി നൽകുന്നത്.. പക്ഷേ അതോറിറ്റി ഉത്തരവിലും പെൻഷൻ ലഭിച്ചില്ല. ലോകായുക്തയിലും കേസ് ഫയൽ ചെയ്തെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിച്ചു,

സർവീസ് രേഖയിൽ നോമിനിയെ നിയോഗിച്ചിട്ടില്ല എന്ന കാരണം അടക്കം പറഞ്ഞ് കോർപറേഷൻ പെൻഷൻ നൽകാതിരിക്കാൻ നോക്കുകയായിരുന്നു. ഇതിന് പിന്നാലെ കേസ് കോടതിടയിൽ എത്തി. കുടിശിക ഉൾപ്പെടെ പെൻഷൻ 4 ന മാസത്തിനകം നൽകാ‍ൻ കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ നടപടി ഉണ്ടായില്ല. ഇതോടെ ഇതിന് പിന്നാലെ വീണ്ടും ശാന്തകുമാരി വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് തുക അനുവദിച്ചത്. പേട്ടയിൽ സ്വാതന്ത്ര്യ സമരത്തിൽ വെടിയേറ്റു മരിച്ച രാജേന്ദ്രന്റെ അനുജനാണ് മോഹൻകുമാർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+