തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ വീണ്ടും അതിക്രമം; പ്രതി അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: നഗരത്തില്‍ പ്രഭാത സവാരിക്കിടെ വീണ്ടും യുവതിക്ക് നേരെ ആക്രമണം. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പിന്നാലെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. കരുതം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ പൊലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.

arrest

കോടതിക്ക് മുമ്പിലുള്ള ഇടപഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിക്ക് പിന്നാലെ സ്‌കൂട്ടറില്‍ എത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തെ വീടുകളില്‍ നിന്ന് ആളുകള്‍ എത്തുകയായിരുന്നു. ഇതിനിടെ ഇയാള്‍ രക്ഷപ്പെട്ടു. യുവതി അപ്പോള്‍ തന്നെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്ില്‍ എത്തി പരാതി നല്‍കി.

കഴിഞ്ഞ മാസം തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിക്ക് നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. അന്ന് പരാതിക്കാരിയായ യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു.

ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍ആരതി വന്നപ്പോഴുള്ള മാറ്റം അതാണ്, തെറ്റിക്കാനും ശ്രമം: ചതിച്ചവർക്കും നന്ദിയെന്ന് റോബിന്‍

സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്റും വെള്ള ടീഷര്‍ട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയില്‍ ഒരു മഫ്ളറുമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. മുഖം നന്നായി ഓര്‍ക്കുന്നുണ്ടെന്നും യുവതി അറിയിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ പ്രതി മന്ത്രി റോഷി അഗസ്റ്റിന്റെ പി എസിന്റെ ഡ്രൈവറായിരുന്നു. പിന്നാലെ തന്നെ പ്രതി സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു എന്ന് വ്യക്തമായിരുന്നു. പ്രതിയെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് മഞ്ചയില്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നിവ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പത്ത് വര്‍ഷമായി സന്തോഷ് ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.

Thiruvananthapuram
English summary
Women assaulted again after morning walk in Thiruvananthapuram; accused was arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X