Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി പീഡിപ്പിച്ചു, കെട്ടിത്തൂക്കാന്‍ ശ്രമം; പൊലീസ് എത്തി രക്ഷിച്ചു

തിരുവനന്തപുരം: ഒപ്പം താമസിച്ച യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി പീഡിപ്പിക്കുകയും കെട്ടിത്തൂക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊലീസ് എത്തി പ്രതിയെ കീഴപ്പെടുത്തുകയായിരുന്നു. വിഴിഞ്ഞം പയറ്റുവിളയിലാണ് സംഭവം. ശബ്ദം കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.

യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നരുവാമ്മൂട് സ്വദേശിയായ കരടി ഉണ്ണി എന്ന് വിളിക്കുന്ന അനില്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അനില്‍. ഈ അടുത്താണ് വധശ്രമക്കേസില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

police

അനിലും യുവതിയും പയറ്റുവിളയിലെ വാടക വീട്ടില്‍ ഒരുമിച്ച് കഴിയുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ വച്ച് കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി പിരിയാമെന്ന് ആവശ്യപ്പെട്ടതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ആദ്യം മര്‍ദ്ദിച്ചതിന് ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ അനില്‍ വീട്ടില്‍ തിരിച്ചെത്തി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പീഡിപ്പിച്ചു.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി അവശയാക്കിയ ശേഷം പുതപ്പ് ഉപയോഗിച്ച് ഫാനില്‍ കെട്ടിത്തൂക്കുമ്പോഴായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അനിലിനെ പൊലീസ് കീഴപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+