Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; ലഹരി എത്തിക്കുന്നത് ദില്ലിയില്‍ നിന്ന്, പൊലീസ് കുടുക്കിയത് ഇങ്ങനെ

തൃശൂര്‍: നിരോധിത മയക്കുമരുന്നുമായി 2 പേര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പില്‍ വീട്ടില്‍, ദയാല്‍ (27) ആളൂര്‍ മന റോഡില്‍ കോട്ടയില്‍ വീട്ടില്‍ അഖില്‍ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

ഇരു പ്രതികളും കോഴിക്കോട് നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തി ഒരു നൈജീരിയന്‍ സ്വദേശിയില്‍ നിന്നും മയക്കുമരുന്ന് വാങ്ങി അവിടെ നിന്നും വിമാന മാര്‍ഗ്ഗം ബാഗ്ലൂരിലും അവിടെ നിന്ന് സേലത്തും, സേലത്തു നിന്നും കോയമ്പത്തൂരിലും അവിടെ നിന്ന് തൃശ്ശൂരിലും എത്തി മയക്ക് മരുന്ന് കൈമാറ്റം ചെയ്യാന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും പ്രതികള്‍ പിടിയിലാകുന്നത്.

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ഇവരെ ചോദ്യംചെയ്തതില്‍ നിരവധി തവണ ഇത്തരത്തില്‍ മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധി തവണ കൊറിയര്‍ മാര്‍ഗ്ഗവും മയക്ക് മരുന്ന് കടത്തിയാതായി അറിവായിട്ടുള്ളതാണ്. ഇക്കാര്യത്തെക്കുറിച്ചും പ്രതികളുടെ സാമ്പത്തിക സ്രോതസ്സിനെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

kerala

ഈസ്റ്റ് എസ് എച്ച് ഒ പി.ലാല്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്ജ്മാത്യു.എ, ജയചന്ദ്രന്‍.ഇ.എ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മാരായ ഗോപിനാഥന്‍.സി.എന്‍, സുനില്‍കുമാര്‍.എം. സിവല്‍ പോലീസ് ഓഫീസര്‍മാരായ അലന്‍ ആന്റണി.പി.ജെ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ആറര കിലോ കഞ്ചാവുമായി കുന്നംകുളം ആനായ്ക്കല്‍ കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39) നെ വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫര്‍സാദും സംഘവും തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു. പിടിയിലായ സജീഷ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയാണ്.

പുല്ലഴി കോള്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന കൂടുന്നു എന്നുള്ള രഹസ്യവിവരം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യക്ക് ലഭിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ വെസ്റ്റ് പോലീസും ലഹരി വിരുദ്ധ സ്‌കോഡും നടത്തിയ അന്വേഷണത്തിലാണ് ചേറ്റുപുഴയില്‍ വെച്ച് ബൈക്കില്‍ കൊണ്ടുവരുകയായിരുന്ന ആറര കിലോ കഞ്ചാവ് പിടികൂടിയത്. സജീഷിനെ ചോദ്യം ചെയ്തതില്‍ പുല്ലഴി, അരിമ്പൂര്‍, കുന്നത്തങ്ങാടി എന്നീ സ്ഥലങ്ങളിലെ കോള്‍ മേഖലകളില്‍ വെച്ചാണ് കഞ്ചാവ് കൈമാറ്റം ചെയ്യാറുള്ളത് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇടനിലക്കാരില്ലാതെ ആന്ധ്രയില്‍ നിന്നും നേരിട്ട് കഞ്ചാവ് കൊണ്ടുവരികയാണ് സജീഷിന്റെ രീതി. അന്വേഷണ സംഘത്തില്‍ വെസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആയ ഫര്‍ഷാദ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു, വിജയന്‍ എ.എന്‍, വിനയന്‍ ആര്‍.എസ്, സിവില്‍ പോലീസ് ഓഫീസറായ സനൂപ് ശങ്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത് ലാല്‍, ഗീതു കൃഷ്ണന്‍ എന്നിവരും, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാകേഷ്, സീനിയര്‍ സിപിഒ മാരായ ജീവന്‍, പളനിസ്വാമി, ലികേഷ്, വിപിന്‍ദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരും അന്വേഷണ സംഘാംഗങ്ങളില്‍ ഉണ്ടായിരുന്നു. തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡ് ഈ മാസം മാത്രം 7 പേരെ അറെസ്റ്റ് ചെയ്യുകയും 21മ്മ കിലോ കഞ്ചാവും 1 കിലോ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+