925 ഇടപാടുകള്‍ നടത്തി; പട്ടികയില്‍ പത്ത് ശതമാനം വിദ്യാര്‍ത്ഥികള്‍; ലഹരി കേസില്‍ വഴിത്തിരിവ്
തൃശൂര്‍: തൃശൂരില്‍ എം ഡി എം എയുമായി അറസ്റ്റിലായ പ്രതികള്‍ 925 ഓളം ഇടപാടുകള്‍ നടത്തിയതായി എക്‌സൈസ് കണ്ടെത്തി. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഉപയോക്താക്കളുടെ പട്ടികയും ഓണ്‍ലൈന്‍ ഇടപാടുകളും വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 188 പേരുകളാണ് ഇവരുടെ പട്ടികയിലുള്ളത്. ഇവരില്‍ പത്ത് ശതമാനം വരെ വിദ്യാര്‍ത്ഥികളാണെന്നാണ് ഞെട്ടിക്കുന്ന വിവരം. പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരില്‍ നിന്നാണ് പെണ്‍കുട്ടികളുടേതടക്കമുള്ളവരുടെ പേര് കണ്ടെടുത്തത്. ഇവരില്‍ 15.2 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച സക്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലീസിനെയും എക്സൈസിനെയും കബളിപ്പിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന പ്രതികളെ വളരെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടയില്‍ ഒരു ഉദ്യോഗസ്ഥന് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എക്സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1024 കേസുകളാണ്. കേസിലുള്‍പ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കണക്കാണിത്. പരിശോധനയില്‍ പ്രതികളില്‍ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ് ചെടികള്‍, 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ എന്നിവ ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 8 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 411 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
എല്ലാ എക്സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മുഴുവന്‍സമയ ഹൈവേ പട്രോളിങ് എന്നിവ സജ്ജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications