ബൈരക്കുപ്പയില്‍ ആദിവാസി യുവാവിനെ വന്യമൃഗം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഭക്ഷിച്ച നിലയില്‍
പുല്‍പ്പള്ളി: കേരളാ-കര്‍ണാടക അതിര്‍ത്തിഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ ആദിവാസി യുവാവിനെ വന്യമൃഗം കൊന്ന് ഭക്ഷിച്ചു. രാജീവ് ഗാന്ധി നാഷണല്‍പാര്‍ക്കില്‍ ഉള്‍പ്പെട്ട ബൈരഗുപ്പ വനമേ ഖലയിലെ മാനിമൂലാടി ആദിവാസി കോളനിയിലെ ദാസന്റെ മകന്‍ മധു (സെമീര്‍ 30) വിനെയാണ് വന്യമൃഗം കൊന്ന ശേഷം ഭക്ഷിച്ചതായി കണ്ടെത്തിയത്. കോളനിയില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്.
തലയും കൈകാലുകളും ശരീരത്തിലില്ല. ബാവലി - മൈസൂര്‍ റോഡില്‍ ആനമാളത്തിനടുത്താണ് മാനിമൂലാടി കോളനി. ഞായറാഴ്ച മുതല്‍ കാണാതായ മധുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്യമൃഗം കൊലപ്പെടുത്തി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മധുവിന്റെ ശരീരത്തിന്റെ തലയടക്കമുള്ള ഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.

കുടുവയാണ് ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മധു വിറക് ശേഖരിക്കാനാണ് വനത്തില്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം. വനപാലകരും പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രദേശത്ത് സമീപകാലത്ത് പുലി ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഭാഗ്യയാണ് മധുവിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.












Click it and Unblock the Notifications