തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ജൈവം പേരില്‍ മാത്രം' പച്ചക്കറികളില്‍ കീടനാശിനികളുണ്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാല!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജൈവം എന്നു ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്ന പച്ചക്കറികളില്‍ 11.2 ശതമാനത്തോളം സാമ്പിളുകളില്‍ കീടനാശിനികളുണ്ടെന്നു കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. പഴവര്‍ഗങ്ങളില്‍ കീടനാശിനി അംശം കണ്ടെത്തിയില്ല എന്നതു ആശ്വാസമായി. സംസ്ഥാനത്തു ഉല്‍പാദിപ്പിച്ച പച്ചക്കറികളും കൃഷി വകുപ്പിന്റെ ഇക്കോഫാമുകളില്‍ വില്‍ക്കുന്ന ഇനങ്ങളും താരതമ്യേന സുരക്ഷിതമാണെന്നു കണ്ടെത്തി.

<strong>മണി മാര്‍ക്കറ്റിങ് കമ്പനികളെ കരുതിയിരിക്കാന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം; തട്ടിയത് 358 കോടി!!</strong>മണി മാര്‍ക്കറ്റിങ് കമ്പനികളെ കരുതിയിരിക്കാന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം; തട്ടിയത് 358 കോടി!!

2018 ജനുവരി മുതല്‍ ജൂണ്‍ വരെ ശേഖരിച്ച സാമ്പിളുകളുടെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നു ശേഖരിച്ച പച്ചക്കറികളും പഴവര്‍ഗങ്ങളും സുഗന്ധവ്യഞ്ജനവുമാണ് മുഖ്യമായും പരിശോധിച്ചത്. 553 സാമ്പിളുകളില്‍ 5.4 ശതമാനം പച്ചക്കറികളിലാണ് കീടനാശിനി അംശം കണ്ടെത്തിയത്. സ്വകാര്യ ജൈവപച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്നു ശേഖരിച്ച 11.11 ശതമാനത്തില്‍ കീടനാശിനി അംശം കണ്ടെത്തി.

 നിരോധിത കീടനാശിനി

നിരോധിത കീടനാശിനി

നിരോധിക്കപ്പെട്ട കീടനാശിനികളുടെ അവശിഷ്ടം പൊതുവിപണിയില്‍ നിന്നു ശേഖരിച്ച ഏതാനും പച്ചക്കറികളില്‍ കണ്ടെത്തി. പൊതുവിപണിയിലെ ബീറ്റ്‌റൂട്ട്, സാമ്പാര്‍ മുളക്, മല്ലിയിലഏ കറിവേപ്പില എന്നിവയിലെ ഓരോ സാമ്പിളുകളിലും പുതിനയുടെ രണ്ടു സാമ്പിളുകളിലും കുമിള്‍നാശിനിയായ ഡൈഫിനോ കൊണസോള്‍, കീടനാശിനികളായ ഇമഡാക്ലോപ്രിഡ്, പ്രൊഫനോഫോസ്, ക്ലോര്‍പൈറിഫോസ് എന്നിവ കണ്ടെത്തി.

ബീന്‍സും പച്ചമുളകും ചീരയും

ബീന്‍സും പച്ചമുളകും ചീരയും

ജൈവ ലേബലില്‍ വില്‍ക്കുന്ന ചുവപ്പ് ചീര, ബീന്‍സ്, പച്ചമുളക്, വെള്ളരി, പടവലം, പയര്‍ എന്നിവകളിലെ ഓരോ സാമ്പിളുകളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. പലതും ഉഗ്രവിഷമുള്ള മഞ്ഞ വിഭാഗത്തില്‍ പെട്ടതായിരുന്നു. 2011 ല്‍ കേരളത്തില്‍ നിരോധിച്ച പ്രൊഫെനോഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണു കണ്ടത്. നിരോധിത കീടനാശിനികള്‍ അതിര്‍ത്തി ജില്ലകളിലേക്ക് പ്രവേശിക്കാതെ തടയാന്‍ സത്വരനടപടി അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

 കര്‍ഷകരില്‍ നിന്നുള്ള പച്ചക്കറി

കര്‍ഷകരില്‍ നിന്നുള്ള പച്ചക്കറി

കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിച്ച പടവലം, പാവയ്ക്ക, മല്ലിയില എന്നിവയിലെ ഓരോ സാമ്പിളുകളിലും ചുവപ്പ് ചീര, പച്ചമുളക് എന്നിവയിലെ രണ്ടുസാമ്പിളുകളിലും പൊതുവിപണിയിലെ ആറു സാമ്പിളുകളിലുമാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ജൈവ പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം ഗുരുതര പ്രശ്‌നമായി കാണണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ബോധവല്‍ക്കരണ ക്ലാസുകള്‍ ശക്തിപ്പെടുത്തണം. പ്രൊഫനോഫോസ് എന്ന നിരോധിത കീടനാശിനി കണ്ടെത്തിയത് ഗൗരവമായെടുക്കണം. ജൈവകീടനാശനികളുടെ ഉപയോഗത്തിന്റെ തോത് വര്‍ധിപ്പിക്കണം. ശുപാര്‍ശ ചെയ്ത കീടനാശിനി നിശ്ചിത അളവില്‍ മാത്രം ചെടികളില്‍ പ്രയോഗിക്കുന്നുവെന്നുറപ്പു വരുത്തണം. ചെടികളില്‍ കായ്കള്‍ രൂപപ്പെട്ടശേഷമുള്ള കീടനാശിനി പ്രയോഗം കഴിയുന്നത്ര ഒഴിവാക്കണം. സംയോജിത കീട നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കണം.

Thrissur
English summary
agricultural university find out pesticides in organic vegetables in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X