'സ്വന്തം പഞ്ചായത്തില്‍ പോലും പിന്തുണ ഇല്ല', തോറ്റതോടെ ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര
തൃശൂര്‍: വടക്കാഞ്ചേരിയിലെ ശക്തമായ പോരാട്ടത്തില്‍ തോറ്റതിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അനില്‍ അക്കരയെ തോല്‍പ്പിച്ചത്.. 13,580 വോട്ടിനാണ് സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ വിജയം. തോല്‍വിക്ക് പിന്നാലെയാണ് ഇനി നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര പ്രതികരിച്ചത്.
തന്റെ സ്വന്തം പഞ്ചായത്തില്‍ പോലും പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എന്നും അനില്‍ അക്കര വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ അനില്‍ അക്കര ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു. വടക്കാഞ്ചേരിയില്‍ പ്രചാരണത്തിലും പ്രധാന വിഷയം ലൈഫ് മിഷന്‍ ആയിരുന്നു. പാവങ്ങള്‍ക്കുളള വീട് മുടക്കി എന്ന തരത്തിലുളള പ്രചാരണം അനില്‍ അക്കരയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് ഇല്ലെന്നും അവ തെളിയിക്കുമെന്നും അനില്‍ അക്കര വ്യക്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷം ആണ് വടക്കാഞ്ചേരി ഇടതുപക്ഷം തിരിച്ച് പിടിക്കുന്നത്. ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉറച്ച് തന്നെയാണ് വടക്കാഞ്ചേരിയിലെ സിപിഎമ്മിന്റെ ജനകീയനായ നേതാവ് സേവ്യര്‍ ചിറ്റിലപ്പള്ളിയെ തന്നെ പാര്‍ട്ടി രംഗത്ത് ഇറക്കിയത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 43 വോട്ടുകള്‍ക്ക് ആയിരുന്നു വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയുടെ വിജയം. ഇത്തവണ വടക്കാഞ്ചേരി നിലനിര്‍ത്താനാവും എന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് കണക്ക് കൂട്ടിയിരുന്നത്. അഭിപ്രായ സര്‍വ്വേകളില്‍ ഭൂരിപക്ഷവും വടക്കാഞ്ചേരിയില്‍ അനില്‍ അക്കര വിജയിക്കാനുളള സാധ്യതയാണ് പ്രവചിച്ചത്. എന്നാല്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തിയാണ് സേവ്യര്‍ ചിറ്റിലപ്പള്ളി വടക്കാഞ്ചേരിയില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications