കാത്തിരിപ്പിന് അവസാനം; ബെക്സ് കൃഷ്ണൻ ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തും
ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് കരുതിയ കുടുംബത്തിനൊപ്പം പുതിയ ജീവിതം തുടങ്ങനൊരുങ്ങുകയാണ് ബെക്സ്
അബുദാബി: അബുദാബിയിൽ വധശിക്ഷയിൽ ഇളവ് ലഭിച്ച തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ ബുധനാഴ്ച നാട്ടിലെത്തും. വാർഷങ്ങളോളം നീണ്ട കുടുംബത്തിന്റെ പ്രയ്തനങ്ങൾ ഫലം കാണാതെ വന്നതോടെ അവസാന പ്രതീക്ഷയായി സമീപിച്ച പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ഇടപ്പെടലാണ് ബ്രെക്സിനും കുടുംബത്തിനും പുതുജന്മം സമ്മാനിച്ചത്. ബെക്സിനായുള്ള കാത്തിരിപ്പിലാണ് കുടുംബം.

ചൊവ്വാഴ്ച രാത്രി 8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ബെക്സ് ജയിൽ മോചിതനാകുന്നത്. ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് കരുതിയ കുടുംബത്തിനൊപ്പം പുതിയ ജീവിതം തുടങ്ങനൊരുങ്ങുകയാണ് ബെക്സ്.
2012 സെപ്റ്റംബർ ഏഴിനാണ് അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബെക്സ് ജോലിയുമായി ബന്ധപ്പെട്ട് മുസഫയിലേക്ക് പോകുമ്പോൾ കാറപകടം ഉണ്ടാകുന്നത്. ബെക്സ് ഓടിച്ചിരുന്ന കാർ തട്ടി ഒരു സുഡാൻ പൗരനായ ബാലൻ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അബുദാബി പൊലീസ് ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു.
സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്. പ്രശ്നത്തിൽ ഇടപ്പെട്ട യൂസഫലി മരിച്ച കുട്ടിയുടെ രക്ഷിതാക്കളുമായി പലതവണ നടത്തിയ ചർച്ച ഒടുവിൽ ഫലം കണ്ടു.
Recommended Video
നഷ്ടപരിഹാരമായി ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകാനും ധാരണയായി. ഈ പണവും കോടതിയിൽ കെട്ടിവെച്ചത് യൂസഫലിയാണ്. നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.












Click it and Unblock the Notifications