തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിയ ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നു; പരിശോധനക്കെത്തിയപ്പോള്‍ ഭീഷണിയും

Google Oneindia Malayalam News

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകളുടെ ധിക്കാരം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന അധികൃതര്‍ അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടല്‍ അനുമതി കൂടാതെ ഉടമയും ജീവനക്കാരും തുറന്നു. മാത്രമല്ല പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

തൃശ്ശൂര്‍ എം ജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ എത്തി അടപ്പിച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ എത്തി ബുഹാരീസ് ഹോട്ടല്‍ അടപ്പിച്ചത്. മാത്രമല്ല തുറക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം എന്നും നിര്‍ദേശിച്ചിരുന്നു.

1

ന്യൂനതകള്‍ എല്ലാം പരിഹരിച്ച് ശേഷം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ബുഹാരീസ് ഹോട്ടല്‍ ഉടമയോ പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഈ ഹോട്ടല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയും അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി.

ഈ വിഭാഗത്തിന് ഇനി കോണ്ടം വിറ്റാല്‍ നടപടി; രണ്ടും കല്‍പ്പിച്ച് കര്‍ണാടക, തീരുമാനത്തിന് പിന്നില്‍ഈ വിഭാഗത്തിന് ഇനി കോണ്ടം വിറ്റാല്‍ നടപടി; രണ്ടും കല്‍പ്പിച്ച് കര്‍ണാടക, തീരുമാനത്തിന് പിന്നില്‍

2

Image Credit: Facebook

എന്നാല്‍ പിന്നീട് നാടകീയരംഗങ്ങളാണ് ഹോട്ടലില്‍ അരങ്ങേറിയത്. പൊലീസ് അകമ്പടിയില്‍ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. ദൃശ്യങ്ങള്‍ എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഇവര്‍ തടഞ്ഞു. എന്നാല്‍ ഭീഷണി വകവെക്കാതെ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വീണ്ടും അടപ്പിച്ചു.

ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത 15,300 ലീറ്റർ പാൽ പിടികൂടി..ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത 15,300 ലീറ്റർ പാൽ പിടികൂടി..

3

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടയുന്നത് കുറ്റകരമാണ്. ഇത് പ്രകാരം പൊലീസ് കേസെടുക്കേണ്ടതുമാണ്. എന്നാല്‍ തന്റെ ജോലി ചെയ്യുന്നതില്‍ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ല എന്നും അതിനാലാണ് കേസെടുക്കാത്തത് എന്നുമാണ് ലഭിക്കുന്ന വിവരം. അതിനിടെ ഹോട്ടലിന് എതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നും ഇത് കാരണമാണ് നടപടി സ്വീകരിച്ചത് എന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹന്‍ പറഞ്ഞു.

എസ്എംഎ രോഗികൾക്ക് ആശ്വാസവുമായി സർക്കാർ; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽഎസ്എംഎ രോഗികൾക്ക് ആശ്വാസവുമായി സർക്കാർ; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

4

സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ ജില്ലകളില്‍ നിന്ന് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പലയിടത്തും ആരോഗ്യവകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുമുണ്ട്. നിരവധി ഹോട്ടലുകളുടെ ലൈസന്‍സ് ആണ് ഇതിനോടകം റദ്ദാക്കിയിരിക്കുന്നത്.

Thrissur
English summary
Buhari's Hotel in Thrissur, which was closed due to food poisoning, was opened without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X