Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ നിയന്ത്രണം വിട്ട കാർ പാറമടയിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

തൃശൂർ: മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ മരിച്ചു. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൾക്കരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കുഴിക്കാട്ടുശേരിയിൽ നിന്ന് പുത്തൻചിറയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നത്. ഈ സമയം എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്ന് പോലീസ് അറിയിച്ചു. മാളയിൽനിന്നും ആളൂരിൽനിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു.

accident

റോഡിനോടു ചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്‌. അഗ്നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിന് ആഴം കൂടുതലായതിനാൽ അവർക്ക് കാര്യമായ തിരച്ചിൽ നടത്താനായിരുന്നില്ല.

രക്ഷാപ്രവർത്തനത്തിനായി മാളയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. തൃശൂരിൽനിന്ന് ജില്ലാ ഫയർ ഓഫിസർ വിഎസ് സുബി, മാള അഗ്നിരക്ഷാ സ്‌റ്റേഷൻ ഓഫിസർ നന്ദകൃഷ്‌ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർഎം നിമേഷ്, അനിൽമോഹൻ, എംഎം.മിഥുൻ, സി രമേഷ് കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘം തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+