'വെള്ളം കയറാത്ത ഭാഗങ്ങളില്‍നിന്ന് ആളുകളെ എത്തിച്ചു'; ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം-സിപിഐ സംഘര്‍ഷം
തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം-സി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൃശ്ശൂരിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ക്യാമ്പില്‍ സംഘര്‍ഷമുണ്ടായത്. ക്യാമ്പില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെച്ചൊല്ലിയാണ് വാക്കുതര്‍ക്കം ആരംഭിച്ചത്.വെള്ളം കയറാത്ത ഭാഗങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പില്‍ എത്തിച്ചെന്നും ആരോപണമുണ്ടായി. പിന്നാലെ സിപിഐ, എ.ഐ.വൈ.എഫ്- സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രൂക്ഷമായ വാക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

അതേസമയം, ക്യാമ്പിലുണ്ടായിരുന്ന എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അകാരണമായി ആക്രമിച്ചെന്നാണ് എ.ഐ.വൈ.എഫ്. നേതാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും മതിലകം പോലീസില്‍ പരാതി നല്‍കി.മുന്നണിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഏറ്റുമുട്ടിയത്.അതേസമയം സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സിപിഐ ജില്ല സമ്മേളനങ്ങളില്‍ ഉയരുന്നത്.
ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി, കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നുവെന്നും സിപിഐ പത്തനംതിട്ട ജില്ല സമ്മേളനത്തില്‍ വിമർശനമുണ്ടായിസിപിഐക്ക് ഘടക കക്ഷി എന്ന പരിഗണന പലയിടത്തും സിപിഎം നൽകുന്നില്ലെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നു. സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എഐഎസ്എഫിനോട് എസ്എഫ്ഐ ഫാസിസ്റ്റ് മനോഭാവം വെച്ചുപുലർത്തുന്നു.
പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണെന്നും വിമർശനം ഉണ്ടായി. സിപിഎം കള്ളവോട്ടിലൂടെ പലയിടത്തും സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നുവെന്നും ആരോപണം സമ്മേളനത്തിൽ ഉയർന്നു.സിപിഎമ്മിന്റെ പക്കലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണെന്നും ജില്ല സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടില്‍ വിമർശനമുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, എകെജി സെന്‍റര്‍ ആക്രമണം അടക്കമുള്ള വിഷയങ്ങളിലും സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications