Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തില്‍ പരിക്കേറ്റ യുവാവിന് മരുന്ന് മാറി നല്‍കി; ശ്വാസതടസം, വെന്റിലേറ്ററിലേക്ക് മാറ്റി

ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായത്.

thrissur

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന് മരുന്ന് മാറി നല്‍കി. ഇതേ തുടര്‍ന്ന് രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനിരുന്ന ചാലക്കുടി പേട്ട പേരാട് വീട്ടില്‍ മണി അയ്യപ്പന്റെ മകന്‍ അമല്‍ ( 25) ആണ് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അമല്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായത്. ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നിന് പകരം യാതൊരു ബന്ധവുമില്ലാത്ത മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. 110 രൂപയാണ് മരുന്നിന് ഈടാക്കിയത്. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീര് വയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

തുടര്‍ന്ന് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ അമലിനെ വെന്റിലേറ്ററുള്ള ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. മറുന്ന് മാറി നല്‍കിയതാണെന്ന് വ്യക്തമായതോടെ ഡോക്ടറുടെ കുറിപ്പടി മനസിലായില്ലെന്ന കാരണം നിരത്ത്ി രക്ഷപ്പെടാനുള്ള ശ്രമം മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ നടത്തി എന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ മരുന്നു കട ജീവനക്കാരനെ വാര്‍ഡില്‍ വിളിച്ചുവരുത്തി ശാസിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരന്‍ ചികിത്സയിലുള്ള അമലിന്റെ പിതാവിനെ കണ്ട് തെറ്റ് സമ്മതിച്ച് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തി. എങ്കിലും അത് വിജയിച്ചില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അമലിന്റെ കുടുംബം.ബൈക്ക് അപകടത്തില്‍ പരിക്കേറ്റ അമല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ച്ികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+