കുടുംബങ്ങള്‍ തമ്മില്‍ സംഘര്‍ഷം; തൃശൂരില്‍ ആറ് വയസുകാരന്‍ വെട്ടേറ്റു മരിച്ചു, മാതാവിനും പരിക്ക്
തൃശൂര്‍: തൃശൂരില്‍ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആറ് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്ത് അതിഥി തൊഴിലാളികളുടെ മകനായ നാജൂര്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ നാജൂറിന്റെ മാതവിനും ഗുരുതരമായി പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് സംഭവം. അതിഥി തൊഴിലാളിയായ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് കുട്ടിക്ക് വെട്ടേറ്റത് എന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങളുണ്ടായ സംഘര്‍ഷം രാവിലെ വീണ്ടും തുടരുകയായിരുന്നു. തര്‍ക്കത്തിനിടെ ഇവര്‍ മാരക ആയുധങ്ങള്‍ എടുത്ത് വീശി. ഇതിനിടെയില്‍പ്പെട്ടാണ് നാജുല്‍ ഇസ്ലാം വെട്ടേറ്റ് കൊല്ലപ്പെടുന്നത്. മാതാവ് ന്ജമയുടെ പരിക്കും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് അതിഥി തൊഴിലാളികളായ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, തിരുവനന്തപുരത്തും സമാനമായ കൊലപാതകം നടന്നു. അരുവിക്കരയില്‍ മരുമകന്‍ കുടുംബ കലഹത്തിന്റെ പേരില്‍ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പിന്നാലെ തന്നെ യുവാവ് ഭാര്യയെയും വെട്ടി. ശേഷം യുവാവ് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭാര്യ മാതാവിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
അരുവിക്കര സ്വദേശിയായ അലി അക്ബറാണ് ഇവരെ വെട്ടിയത് ഭാര്യ മുംതാസും ഇപ്പോള്‍ ചികിത്സിയില്‍ കഴിയുകയാണ്. ഏറെ കാലമായി നിലനില്‍ക്കുന്ന കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് വഴി തെളിയിച്ചത്. അലി അക്ബര്‍ എസ് ഐ ടി ഉദ്യോഗസ്ഥനാണ്. മുംതാസ് സ്‌കൂള്‍ അധ്യാപികയുമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications