Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്; കേന്ദ്രം ഫെഡറലിസത്തെ തകര്‍ക്കുന്നുവെന്ന് ഖാര്‍ഗെ

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തൃശൂരില്‍ തുടക്കമിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ജനമഹാസഭാ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ജനമഹാസഭ ഉദ്ഘാടനം ചെയ്തത്.

ഫെഡറലിസത്തെ തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് രാജ്യത്തിന്റെ എല്ലായിടത്തും സാന്നിധ്യമുള്ള പാര്‍ട്ടിയാണ്. ബാക്കിയുള്ളവരെല്ലാം ചില പോക്കറ്റുകളില്‍ മാത്രം സ്വാധീനമുള്ളവരാണ്. കേരളം കോണ്‍ഗ്രസ് വിജയിച്ചാല്‍, ഇന്ത്യ തന്നെ വിജയിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

mallikarjun-kharge-congress

തൃശൂരില്‍ ഇന്ന് തിരഞ്ഞെടുപ്പ് സമിതി യോഗവും ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജനമഹാസഭയും നടന്നത്. കെസി വേണുഗോപാലിന്റെ ജന്മദിനവും ജനമഹാസഭയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. അതേസമയം കേരളത്തില്‍ ഏറ്റവും വലിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. നേരത്തെ നരേന്ദ്ര മോദി പ്രചാരണത്തിനായി ഇവിടെയെത്തിയിരുന്നു.

അതേ മണ്ഡലത്തിലേക്ക് തന്നെയാണ് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും എത്തിയിരിക്കുന്നത്. രാഹുല്‍ അടക്കമുള്ളവര്‍ മത്സരിക്കുന്നതിനാല്‍ വേഗത്തിലേക്ക് പ്രചാരണത്തിലേക്ക് കടക്കുകയായിരുന്നു കോണ്‍ഗ്രസ്. സിപിഎം പ്രതിരോധത്തില്‍ നില്‍ക്കുന്ന തൃശൂരില്‍ ഇത്തവണ ബിജെപിയായിരിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

അതേസമയം രാഹുല്‍ ഗാന്ധിയെ ജനപ്രതിനിധിയാക്കിയ കേരളത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളെ ഞെരുക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയായി. ഭയാനകമായ അവസ്ഥയാണ് രാജ്യത്തുള്ളത്. ഇതിനോടെല്ലാം നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തെ സാധാരണക്കാരെ പൂര്‍ണമായും പ്രതിസന്ധിയിലാക്കി. മോദിയുടെ ഭരണത്തിന്റെ കീഴില്‍ പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരും ധനികര്‍ വീണ്ടും ധനികരുമായി മാറുന്നു. സ്ത്രീകളും ദളിത് പിന്നോക്ക വിഭാഗങ്ങളും കടുത്ത അനീതി നേരിടുകയാണ് ഖാര്‍ഗെ പറഞ്ഞു.

തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതം മോദി ഭരണത്തില്‍ ദുരിതപൂര്‍ണമാകുന്നു. പണപ്പെരുപ്പം മധ്യവര്‍ഗത്തെയും സാധാരണക്കാരെയും പ്രതിസന്ധിയിലക്കി. കോര്‍പ്പറേറ്റുകള്‍ക്കും ധനികര്‍ക്കുമായി കോടാനുകോടി എഴുതി തള്ളുകയാണ്. സബ്‌സിഡി ധനികര്‍ക്കാണ് നല്‍കുന്നത്.

കോണ്‍ഗ്രസ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയമാകും കോണ്‍ഗ്രസിനുണ്ടാവുക. മതത്തിന്റെ പേരില്‍ വോട്ട് വാങ്ങാനെത്തുന്നവര്‍ സ്ത്രീവിരുദ്ധരാണെന്ന് സഹോദരിമാര്‍ തിരിച്ചറിയണം. ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും ഖാര്‍ഗെ പറഞ്ഞു. മണിപ്പൂരില്‍ കഴിഞ്ഞ 9 മാസമായി നടക്കുന്ന അക്രമം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+