തൃശൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; അമ്മയുടെ മുമ്പില്‍ കൊടുംക്രൂരത
തൃശൂര്‍: വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. അന്തിക്കാട് താന്യത്ത് അമ്മയുടെ മുമ്പില്‍ വച്ച് ആക്രമണത്തിന് ഇരയായ ആദര്‍ശ് ആണ് മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും കുടുംബശ്രീ ചെയര്‍പേഴ്‌സണുമായ മായ സുരേഷിന്റെ മകനാണ് ആദര്‍ശ്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന് സമീപം വച്ചാണ് ആദര്‍ശിനെ ഒരു സംഘം ആക്രമിച്ചത്.

വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് മായ പറയുന്നു. മകനെ ആക്രമിക്കുന്നത് കണ്ട് മായ ഓടിയെത്തിയെങ്കിലും ആദര്‍ശ് കുഴഞ്ഞുവീണു. അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. ആദര്‍ശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് സിപിഎം ആരോപിച്ചു. ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കൊലപാതത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നും പറഞ്ഞുകേള്‍ക്കുന്നു. ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്റെ സംഘവുമായും ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.












Click it and Unblock the Notifications