Get Updates
Get notified of breaking news, exclusive insights, and must-see stories!

കഞ്ചാവ് ഉപയോഗിച്ച് ഡ്രൈവിംഗ്; തൃശൂരില്‍ നാല് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ നടത്തിയ കഞ്ചാവ് ഉപയോഗ പരിശോധനയില്‍ നാല് പേര്‍ അറസ്റ്റില്‍. നാല് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് പൊലീസിന്റെ പിടിയിലായത്. ഡ്രഗ്‌സ് ഡിറ്റക്‌റിങ്ങ് കിറ്റ് എന്ന ഉപകരണത്തിലൂടെ ഏഴുപേരെ പരിശോധന നടത്തിയതിലാണ് നാലു പേരും ഡ്രഗ്‌സ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

തൃശ്ശൂര്‍ ഈസ്റ്റ് പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന. ഡ്രഗ്‌സ് ഡിറ്റക്ടിങ്ങ് കിറ്റിലൂടെയുള്ള പരിശോധനയില്‍ ഏത് ലഹരിവസ്തു ഉപയോഗിച്ചാലും ഈ ഉപകരണത്തിലൂടെ കണ്ടെത്താനാകും. മൂത്രപരിശോധനയിലൂടെയാണ് ലഹരി ഉപയോഗം കണ്ടെത്തുക. ആറ് ലഹരിവസ്തുക്കളുടെ ലേബലുകള്‍ ഈ ഉപകരണത്തില്‍ പതിച്ചിട്ടുണ്ട് മൂത്രസാബിള്‍ ഇറ്റിക്കുമ്പോള്‍ ഏത് ലഹരിവസ്തുവാണോ ഉപയോഗിച്ചിട്ടുള്ളത് ആലേബല്‍ ഉള്ളിടത്തൊഴികെ മറ്റെല്ലാ ലേബലുകളിലും മാര്‍ക്ക് തെളിയും.

auto

കഞ്ചാവ് ഉപയോഗിച്ച നാല് ഡ്രൈവഡര്‍മാരില്‍ ഒരാള്‍ കഞ്ചാവിനുപുറമേ മറ്റൊരു ലഹരിവസ്തുകൂടി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍മാരുടെ പേരില്‍ കേസെടുത്ത് ഓട്ടോറിക്ഷകള്‍ പോലീസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിസും സൂക്ഷ്മമായി പരിശോധന തുടരുമെന്ന് ഈസ്റ്റ് എസ് എച്ച് ഒ പറഞ്ഞൂ.

അതേസമയം, സംസ്ഥാന ലഹരിക്കെതിരെ വലിയ പ്രതിരോധമാണ് നടക്കുന്നത്. സ്‌കൂളുകളിലും ക്യാമ്പസുകളിലും ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ലഹരി വിരുദ്ധ പോരാട്ടത്തിന് വിദ്യാര്‍ത്ഥി സംഘടനകളുടെ ഏകീകൃത പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവംബര്‍ ഒന്നിലെ ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പസുകളിലെ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ലഹരിയുടെ ഉപയോഗവും വിപണനവും ക്യാമ്പസിനുള്ളില്‍ തടയാന്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരോട് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+