കണ്ടാൽ ഉല്ലാസ യാത്ര;തൃശൂർ എത്തിയപ്പോൾ ട്വിസ്റ്റ്; ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്,104 കിലോ സ്വർണം പിടിച്ചു
തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 640 ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്. ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.
കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജി എസ് ടി വകുപ്പ് അറിയിച്ചു. ജി എസ് ടി സെപ്ഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇതുവരെ കണക്കിൽപെടാത്ത 104 കിലോ സ്വർണം കണ്ടെത്തിയെന്നാണ് വിവരം.

ടെറെ ദെൽ ഓറോ ( സ്വർണ ഗോപുരം) എന്ന് പേരിട്ട പരിശോധന അതീവ രഹസ്യമായിട്ടായിരുന്നു. ആറ് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് റെയ്ഡ്. ക്ലാസ് എന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ വിളിച്ചത്. ടൂറിസ്റ്റ് ബസിൽ ഉല്ലാസ യാത്ര എന്ന രീതിയിലാണ് തൃശുരിലേക്ക് ഉദ്യോഗസ്ഥർ പോയത്.
റെയ്ഡ് വിവരം ചോരാതിരിക്കാനാണ് പരിശീലന ക്ലാസെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ വിളിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി. എറണാകുളത്തും തൃശുരും സംഘടിച്ചു. തൃശൂരിൽ വന്ന ശേഷം വിനോദ സഞ്ചാര ബാനർ ബസിൽ കെട്ടി. 75 സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ ഒരേ സമയത്ത് ഉദ്യോഗസ്ഥർ കയറി. സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ളതിനെക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്നും പിടിച്ചു.
ഒരു കിലോ സ്വർണം കണക്കിൽ പെടാതെ പിടിച്ചാൽ അഞ്ച് ശതമാനം വരെയാണ് പിഴ. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വിലയ പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. നാളെ രാവിലെ വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചിട്ടുണ്ട്, ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു. പരിശോധന പൂർത്തിയായിട്ടല്ലെന്നും അധികൃതർ പറഞ്ഞു. ഇന്റലിജൻസ് കൃത്യമായി പഠിച്ച ശേഷമാണ്, സേർച്ച് നടത്താനുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും പറയുന്നു. ഇത്രത്തോളം വലിയ രീതിയിൽ വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ധരിച്ചിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.
തൃശ്ശൂരിലെ സ്വർണ്ണ വ്യാപാര,വ്യവസായ മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും, അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു.
ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണ്ണ വ്യാപാര മേഖലയിൽ 104 കിലോ സ്വർണം പിടിച്ചു എന്നുള്ളത് പർവതീകരിച്ചു കാണിക്കുകയാണ്. സി സി ടിവി യും, മൊബൈൽ ഫോണുകളും ഓഫ് ആക്കിയാണ് ജിഎസ്ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടുള്ളത്.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്.
നിർമ്മാണ ശാലകളിൽ ആഭരണങ്ങൾ നിർമ്മിക്കുന്ന പല ഘട്ടങ്ങൾ ഉണ്ടെന്നും സ്വർണ്ണം കഷണങ്ങളായും, നൂലുകളായും, പൊടികളായും വേർതിരിച്ചു വച്ചിട്ടുണ്ട്. ഇങ്ങനെ വേർതിരിച്ചത് കൂട്ടിയോജിപ്പിച്ച് എടുക്കുമ്പോഴാണ് ആഭരണം ആയി മാറുന്നത്.
അതെല്ലാം എങ്ങനെയാണ് തൂക്കം എടുത്തിട്ടുള്ളത് എന്ന് ഇവർ വെളിപ്പെടുത്തണം.
റെയ്ഡ് നടന്ന സ്ഥാപനങ്ങളിൽ സ്വർണം ഓരോരോ എണ്ണമായിട്ടാണ് ഇവർ തൂക്കം എടുക്കുന്നത്. സ്വർണ്ണം ഒരുമിച്ച് തൂക്കി എടുക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് എണ്ണം വരുമ്പോൾ തൂക്കത്തിൽ ചെറിയ വ്യത്യാസം വരാം. ജി എസ് ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരശാലകളിലും, നിർമ്മാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയിട്ടുള്ളത്.
കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇല്ല. ജിഎസ്ടി ഉദ്യോഗസ്ഥരെ പരസ്പരം വിശ്വാസമില്ലാത്ത രീതിയിലാണ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനമെന്നും ഇത്രയും വിപുലമായ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായിട്ടും ജി എസ് ടി രജിസ്ട്രേഷൻ എടുക്കാതെ സ്വർണ വ്യാപാരം ചെയ്യുന്ന കള്ളക്കടത്ത് മേഖലയിലേക്ക് പരിശോധനയ്ക്കായി പോയിട്ടില്ലെന്നും അവർ ആരോപിച്ചു.
-
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications