Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ; ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത പൊലീസ് കാവലിലാണ്. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. രാമനിലയത്തില്‍ ജലഭീരങ്കി ഉള്‍പ്പടെയുള്ളവരെ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

1

രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് രാത്രി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുമ്ട്. പന്തംകൊളുത്തി പ്രകടനവുമായാണ് പ്രതിഷേധക്കാര്‍ എത്തുകയെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടയുമെന്നാണ് വിവരം.

2

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടിയിരുന്നു. ഇന്ന് രാവിലെ കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കോട്ടയത്ത് വന്‍ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ഗതാഗത നിയന്ത്രണത്തോട് അനുബന്ധിച്ച് വാഹനങ്ങള്‍ കെ കെ റോഡില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ തടഞ്ഞിട്ടതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരുമായി വാക്ക് തര്‍ക്കവുമുണ്ടായി.

3

കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേരും 2 കമാന്‍ഡോ വാഹനത്തില്‍ പത്ത് പേരും ദ്രുത പരിശോധനാ സംഘത്തില്‍ എട്ട് പേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് അധികമായി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കുള്ള സുരക്ഷയ്ക്ക് പുറമേയാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+