കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നാല് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാല് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേസില്‍ പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍ ബാങ്ക് ഭരണ സമിതി പ്രസിഡന്റ് കെകെ ദിവാകരന്‍ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സികെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങളായ കെആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെആര്‍ വിജയ, എന്നീ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് തരം താഴ്ത്തിയിരിക്കുന്നത്. പുറച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയേയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും അതിന് ശേഷം നടന്ന ജില്ല കമ്മിറ്റി യോഗത്തിലുമാണ് തീരുമാനമുണ്ടായത്.

അതേസമയം, 100 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഭരണ സമിതി നേരത്തെ പിരിച്ചുവിട്ടിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രജിസ്ട്രാറുടെ നടപടി.
കെ കെ ദിവാകരന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിയെയാണ് തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് കണക്കിലെടുത്ത് പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍












Click it and Unblock the Notifications