കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരാള്‍ ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്. മുന്‍ പഞ്ചായത്ത് അംഗം തേലപ്പള്ളി സ്വദേശി പിഎം മുകുന്ദന്‍ ആണ് ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗമായ ഇദ്ദേഹത്തിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ രണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇപ്പോള്‍ 80 ലക്ഷം രൂപ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. വായ്പ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്ത് നിന്ന് നിരന്തരം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മുകുന്ദന്‍ മാനസികമായി വിഷമിച്ചിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് അയച്ചിരുന്നു. നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications