ചാലക്കുടിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; സ്ഥാനാര്‍ഥി നിര്‍ണയം വന്‍ പ്രതിസന്ധിയിലേക്ക്
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ പാളുമോ എന്ന് നേതൃത്വത്തിന് ആശങ്ക. മൂന്ന് ജില്ലകളില്‍ ജില്ലാ നേതൃത്വങ്ങള്‍ രാജി ഭീഷണി മുഴക്കിയതിന് പിന്നാലെ തൃശൂരിലെ ചാലക്കുടിയില്‍ ഒട്ടേറെ പ്രാദേശിക നേതാക്കള്‍ രാജിവച്ചു. 33 ബൂത്ത് ഏജന്റുമാര്‍ക്ക് പുറമെ എട്ട് മണ്ഡലം പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജിവച്ചു. ചാലക്കുടിയില്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ട എന്നാണ് ഇവരുടെ ആവശ്യം. ചാലക്കുടിയില്‍ കോണ്‍ഗ്രസ് ടിജെ സനീഷ് കുമാറിനെ പരിഗണിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ രാജിവെക്കുമെന്ന് നേരത്തെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മറ്റു ജില്ലകളിലും കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് രാജിവെക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് നല്‍കുമെന്ന് കരുതിയിരുന്ന നിലമ്പൂര്‍ സീറ്റില്‍ കെപിസിസി സെക്രട്ടറി ടി സിദ്ദിഖിനെ മല്‍സരിപ്പിക്കുമെന്ന വിവരം വന്നതിന് പിന്നാലെയാണിത്. നിലമ്പൂരില്‍ മണ്ഡലത്തില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് വിവി പ്രകാശിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.
ഇടുക്കിയില്‍ കെപിസിസി ജനറല്‍ സെക്ട്രറിയും മുന്‍ ഡിസിസി അധ്യക്ഷനുമായ റോയ് കെ പൗലോസിന് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്നാണ് വിവരം. 5 ബ്ലോക്ക് പ്രസിഡന്റുമാര്‍ തന്നെ പിന്തുണയ്ക്കുമെന്നാണ് റോയ് കെ പൗലോസ് പറയുന്നത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കാസര്‍കോട്ടും രാജിഭീഷണിയുമായി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഉദുമ സീറ്റില്‍ ഡിസിസി നിര്‍ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിഭീഷണി. മാത്രമല്ല, തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് വിട്ടു നല്‍കുമെന്ന വിവരവും പുറത്തുവന്നു. വിവാദം ശക്തമായതോടെ തൃക്കരിപ്പൂര്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്ന് ജോസഫ് പക്ഷം അറിയിച്ചു.
നടി മന്വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications