തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'മൊബൈല്‍ കണക്ഷന്‍ 5 ജിയിലേക്ക്'; സൈബര്‍ കള്ളന്മാരുടെ പുതിയ തട്ടിപ്പ്, ലിങ്കില്‍ ക്ലിക്കിയാല്‍ പണി പാളും

Google Oneindia Malayalam News

തൃശൂര്‍: സൈബര്‍ തട്ടിപ്പുകള്‍ അടുക്ക കാലത്തായി വലിയ രീതിയില്‍ വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിലടക്കം വിവിധ സ്റ്റേഷനികളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്ന തട്ടിപ്പ് രീതിയാണ് ഇപ്പോള്‍ സജീവമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇപ്പോഴിതാ തട്ടിപ്പിന്റെ പുതിയ രീതിയെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂര്‍ സിറ്റി പൊലീസ്.

1

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ 4 ജി കണക്ഷനില്‍ നിന്ന് 5 ജിയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പുകാര്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്നത്. ഈ സന്ദേശത്തോടൊപ്പം വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.

2

ഇതോടൊപ്പം പണം മാത്രമല്ല, നിങ്ങളുടെ സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.
നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ 4 ജിയില്‍ നിന്നും 5 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന ചോദ്യമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ നഷ്ടപെടുന്നത് പണം മാത്രമല്ല, നിങ്ങളുടെ വിലപ്പെട്ട വിവരങ്ങളുമാകാമെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

3

നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ 4 ജി യില്‍ നിന്നും 5 ജിയിലേക്ക് അപ് ഗ്രേഡ് ചെയ്യാമെന്ന വാഗ്ദാനവുമായാണ് സൈബര്‍ ക്രിമിനലുകള്‍ നിങ്ങളുടെ മൊബൈലിലേക്ക് ലിങ്ക് അയക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.

4

ഒരു മാല്‍വെയറായി പ്രവര്‍ത്തിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട്, വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയ സ്വകാര്യവും സുരക്ഷിതവുമായ എല്ലാ വിവരങ്ങളും സൈബര്‍ ക്രിമിനലുകളിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടേക്കാം. ഇതുപയോഗിച്ച് നിങ്ങളെ അപമാനിക്കുക മാത്രമല്ല, ഭീഷണിപ്പെടുത്തി, പണം ആവശ്യപ്പെടുകയും ചെയ്യും.

5

ചില അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കി, ടെലികോം കമ്പനിയില്‍ നിന്ന് എന്ന വ്യാജേന അവര്‍ നിങ്ങളെ വിളിക്കുകയും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്‌തേക്കാം. 5 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം എന്ന വാഗ്ദാനവുമായി വരുന്ന സന്ദേശങ്ങളോടും, ഫോണ്‍ കോളുകളോടും വളരെ സൂക്ഷിച്ചു മാത്രം പ്രതികരിക്കുക. കഴിയുമെങ്കില്‍ നിങ്ങളുടെ ടെലികോം ഓപ്പറേറ്ററുടെ അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ നേരിട്ടുചെന്ന് സേവനം ആവശ്യപ്പെടുക.

6

ഇന്‍ഷൂറന്‍സ് തുക 6 കോടി ലക്ഷ്യം; വീണ്ടും സുകുമാരക്കുറുപ്പ് മോഡല്‍ കൊല, ചതിയുടെ ഞെട്ടിക്കുന്ന കഥഇന്‍ഷൂറന്‍സ് തുക 6 കോടി ലക്ഷ്യം; വീണ്ടും സുകുമാരക്കുറുപ്പ് മോഡല്‍ കൊല, ചതിയുടെ ഞെട്ടിക്കുന്ന കഥ

അനാവശ്യ ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യരുത്. വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, സി.വി.വി, ഓ.ടി.പി., ബാങ്ക് എക്കൌണ്ട് തുടങ്ങിയവ ഒരു അവസരത്തിലും ആരുമായും പങ്കിടരുത്. അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വിദൂര നിയന്ത്രണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

7

അതുവഴി നിങ്ങളുടെ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം സൈബര്‍ കള്ളന്‍മാരിലേക്ക് എത്തിച്ചേര്‍ന്നേക്കാം. എളുപത്തില്‍ കണ്ടുപിടിക്കാവുന്നതും, കള്ളന്‍മാര്‍ക്ക് ഊഹിച്ചെടുക്കാവുന്നതുമായ പാസ് വേഡുകള്‍ മാറ്റുക. ടു ഫാക്ടര്‍ ഒതന്‍്ര്‍റിക്കേഷന്‍ ലൂടെ നിങ്ങളുടെ എക്കൌണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുക.

8

രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം പ്രവര്‍ത്തനരീതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സൈബര്‍ ക്രിമിനലുകളുടെ ചതികളില്‍ വീഴാതെ സുരക്ഷിതരായിരിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.- തൃശൂര്‍ പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ പറഞ്ഞു.

Thrissur
English summary
Kerala Police has warned about the new fraud method of cyber thieves, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X