തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞു; ജാഗ്രത വേണം; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. നല്ലതുപോലെ ഒരുക്കങ്ങള്‍ നടത്തുകയും അയ്യായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്താന്‍ കഴിഞ്ഞിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

'ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാൻ', ദിലീപ് അനുകൂലി എന്നതിൽ അഭിമാനമെന്ന് രാഹുൽ ഈശ്വർ'ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാൻ', ദിലീപ് അനുകൂലി എന്നതിൽ അഭിമാനമെന്ന് രാഹുൽ ഈശ്വർ

അതേസമയം, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ്, മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാന്‍ രണ്ടു ദിവസമെടുക്കും. ചാലക്കുടിയില്‍ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്.

kerala

ചിമ്മിനി ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയാത്തതിനാല്‍ നാളെ ഉച്ചക്ക് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 2.5 സെമി വീതം ഉയര്‍ത്തി 5 സെമി കൂടി തുറന്നേക്കും. നാളത്തെ കാലാവസ്ഥ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. കുറുമാലി പുഴയുടെ തീരത്തുള്ളര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

സൗരാഷ്ട്രയില്‍ കെജ്രിവാള്‍ ഗെയിം പ്ലേ; അപകടമെന്ന് ബിജെപി, ഗുജറാത്തില്‍ പ്ലാനെല്ലാം പാളി കോണ്‍ഗ്രസ്സൗരാഷ്ട്രയില്‍ കെജ്രിവാള്‍ ഗെയിം പ്ലേ; അപകടമെന്ന് ബിജെപി, ഗുജറാത്തില്‍ പ്ലാനെല്ലാം പാളി കോണ്‍ഗ്രസ്

അതേസമയം, മഴക്കെടുതിയുടെ പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരാന്‍ വന്യൂമന്ത്രി കെ രാജനും തൃശൂര്‍ ജില്ലാ കളക്ടറും ഇന്ന് ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ്, അന്നമനട പഞ്ചായത്തിലെ മേലഡൂര്‍ സര്‍ക്കാര്‍ സമിതി സ്‌കൂളിലെ ക്യാമ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്.

എന്റെമ്മോ...ഇത് എന്തൊരു ലുക്ക്, നൈല നിങ്ങള്‍ പണ്ടേ പൊളിയാണ്, വൈറല്‍ ചിത്രങ്ങള്‍

56 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേരാണ് കഴിഞ്ഞ നാല് ദിവസങ്ങളായി ക്യാമ്പുകളില്‍ കഴിയുന്നത്.
അതിഭീകരമായ മഴയില്‍നിന്ന് അല്‍പം ആശ്വാസം ലഭിച്ചെങ്കിലും ജാഗ്രത കൈവിടാതെ മുന്നോട്ടുപോകണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
മണിക്കൂറില്‍ 65 മുതല്‍ 73 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അതിഭീകരമായ മഴ ഒരു ഘട്ടം കഴിഞ്ഞതോടെ ചാലക്കുടി പുഴയിലെ നിലവിലുള്ള അവസ്ഥയ്ക്ക് നേരിയതോതില്‍ മാറ്റം വന്നിട്ടുണ്ട്. എന്നിരുന്നാലും മഴ പൂര്‍ണമായി പോകുമെന്ന് കരുതാനാകില്ല. ആളുകള്‍ ക്യാമ്പുകളില്‍ എത്തിയിട്ടുള്ളത് മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മഴയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതു സാഹചര്യം വിലയിരുത്താന്‍ റവന്യൂ ഉദ്യോസ്ഥരുടെ യോഗം ചേര്‍ന്നു.
മുന്‍ വര്‍ഷങ്ങളിലെ പ്രളയങ്ങളെ രൂപരേഖയായി എടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
ആഗസ്റ്റ് ഒന്‍പത് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുന്‍ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുന്ന കാര്യവും തുടര്‍ച്ചയായി മഴ പെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അത്തരം മേഖലകളില്‍ അടിയന്തരശ്രദ്ധ കൊടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും.

ക്യാമ്പുകള്‍ സജ്ജമാണെങ്കിലും വെള്ളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ക്യാമ്പുകളില്‍ ഉണ്ടോ എന്നും അവ ഉപ യോഗിക്കാവുന്ന സാഹചര്യത്തിലാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു.
വെള്ളപ്പൊക്ക,ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതോടൊപ്പം അവരുടെ വളര്‍ത്തുമൃഗങ്ങളെ കൂടി ഒഴിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കാനും നിര്‍ദേശം നല്‍കി.

യോഗത്തില്‍ ജില്ലയിലെ തഹല്‍സിദാര്‍മാര്‍ താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി. ജില്ലാ കളക്ടര്‍ക്ക് പുറമെ, സബ് കളക്ടര്‍ വി.ചെല്‍സാസിനി,എ ഡി എം സി . മുഹമ്മദ് റഫീഖ് , ആര്‍ ഡി ഒ, ഡെപ്പ്യൂട്ടി കലക്ടര്‍മാര്‍,തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
Kerala Rain Update; Concern over Chalakudy river has subsided, Minister K Rajan Says to be vigilant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X