സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
തൃശൂര്‍: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കിരാല്ലൂര്‍ ഐക്യനഗര്‍ കോളനിയില്‍ വാടക വീട്ടില്‍വെച്ച് തന്റ മൂന്ന് വയസുളള മരുതുപണ്ഡ്യ എന്ന ആണ്‍ കുട്ടിയെ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതില്‍ കുട്ടിക്ക് തലയില്‍ ഗുരുതരമായി പരിക്ക് പററുകയും പിന്നീട് ആശുപത്രിയില്‍ വച്ചു കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തിലാണ് കുഞ്ഞിന്റെ അച്ഛനും പ്രതിയുമായ തമിഴ്‌നാട് ഡിണ്ടികല്‍ അരശനംപട്ടി സ്വദേശിയായ ആനന്ദന്‍ എന്ന സല്‍മാന്‍ (42) എന്നയാള്‍ക്ക് തൃശ്ശൂര്‍ ഫസ്റ്റ് ക്‌ളാസ്സ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ്സ് കോടതി ജഡ്ജി പി.എന്‍ വിനോദ് ജീവപര്യന്തം തടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2017 ലാണ് സംഭവം നടന്നത്. കുന്നംകുളം പോലീസ് ഇന്‍സ്പെക്ടര്‍ ആയ രാജേഷ് മേനോന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കുന്നംകുളം പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സി.ആര്‍.സന്തോഷ് ആയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സുനില്‍കുമാര്‍, അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി, സിവില്‍ പോലീസ് ഓഫീസര്‍ വിനീഷ് വിജയനാണ് പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചത്.
സ്രായിക്കടവില്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍
ക്രിസ്തുമസ് ദിനത്തില്‍ സ്രായിക്കടവില്‍ അപകടകരമായ രീതിയില്‍ ജനങ്ങള്‍ക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പോലീസ് ഇന്‍സ്പെക്ടര്‍ സൂരജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ചങ്ങരംകുളം െഎനിച്ചോട് കൊട്ടാരത്തുവളപ്പില്‍ മുബഷിര്‍ (20), ചങ്ങരംകുളം െഎനിച്ചോട് തെക്കുവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ബാസില്‍ ( 22) ചങ്ങരംകുളം ആലംകോട് കിഴിഞ്ഞാലില്‍ വീട്ടില്‍ ഷാബില്‍ (18), ചങ്ങരംകുളം പള്ളിക്കര മണ്ണാന്‍പടി വീട്ടില്‍ ഫവാസ് (20), എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ സ്രായിക്കടവില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലാണ് ജനങ്ങളെ പരിഭ്രാന്തിയുടെ നിഴലിലാക്കിയ ഈ സംഭവം ഉണ്ടായത്. സംഭവത്തിന് ശേഷം ഇവര്‍ വിവിധ ജില്ലകളിലേക്ക് രക്ഷപെടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്, ഡി, മണികണ്ഠന്‍ പി.എസ്, എ എസ് ഐ വര്ഗീസ്, കെ.എം, ബസന്ത്, പി, സിപി ഓ മാരായ ഹംദ് ഇ.കെ, അബ്ദുല്‍ റഷീദ്, ടി.ബി, സുജിത്കുമാര്‍ എസ്, ഗംഗേഷ് എ, എന്നിവരും ഉണ്ടായിരുന്നു.