ചായയ്ക്ക് രുചിമാറ്റം, ചന്ദ്രന്‍ രക്ഷപ്പെട്ടു; സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനും വിഷം നല്‍കി
കുന്നംകുളം: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകള്‍ അച്ഛനെയും സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. പിതാവ് ചന്ദ്രനെയും വിഷം നല്‍കി കൊലപ്പെടുത്താന്‍ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. രുചിമാറ്റം തോന്നിയതിനാലാണ് ചന്ദ്രന്‍ ചായ കുടിക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു.
Recommended Video

ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കൊല്ലപ്പെട്ട സംഭവത്തിലാണ് മകള്‍ ഇന്ദുലേഖയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദുലേഖയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇവര്‍ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണങ്ങള്‍ പണയപ്പെടുത്തിയിരുന്നു. വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തില്‍ കൂടുതല്‍ അധികം രൂപയുടെ ബാധ്യതയുണ്ട്. വിദേശത്താണ് ഭര്‍ത്താവിന് ജോലി. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഈ സമയത്ത് അഭരണങ്ങള്‍ എവിടെയെന്ന് ഭര്‍ത്താവ് ചോദിക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടിരുന്നു.

ഇവരുടെ പിതാവ് ചന്ദ്രന്‍ ഉത്സവപറമ്പില്‍ ബലൂണ്‍ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഊഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ പദ്ധതിയിട്ടത്. ഇവരുടെ രണ്ട് മക്കളില്‍ മൂത്തമകളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശികളായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.

അതേസമയം, അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇന്ദുലേഖയും ചേര്‍ന്നായിരുന്നു. ആശുപത്രിയില്‍ എത്തിയ ഡോക്ടര്‍മാര്‍ക്ക് വിഷം ഉള്ളില്‍ ചെന്നതായി സംശയം തോന്നിയിരുന്നു. പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞു.

തുടര്‍ന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വീട്ടുകാരെ ചോദ്യം ചെയ്തു. അപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. മകള്‍ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പിതാവും പൊലീസിനോട് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം വീണ്ടും വര്‍ദ്ധിച്ചു.

തുടര്‍ന്ന് ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം നല്‍കുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ തിരഞ്ഞത് കണ്ടെത്തിയത്. ഇതോടെ പൊലീസ് വിശദമായി ഇന്ദുലേഖയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് രുക്മിണി കൊല്ലപ്പെട്ടത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ് പൊലീസ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications