തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛനെയും അമ്മയെയും കൊല്ലാന്‍ രണ്ട് മാസം മുന്നേ പദ്ധതിയിട്ടു; ഡോളോ ഗുളികകള്‍ വാങ്ങി, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

തൃശൂര്‍: കീഴൂര്‍ രുഗ്മിണി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അമ്മയെയും അച്ഛനെയും കൊലപ്പെടുത്താന്‍ മകള്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന് വേണ്ടി പ്രതി 20 ഓളം ഡോളോ ഗുളികകള്‍ വാങ്ങിയിരുന്നെന്നും പൊലീസ് പറയുന്നു. ഇതില്‍ കുറച്ച് മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ചായയ്ക്ക് രുചിമാറ്റം, ചന്ദ്രന്‍ രക്ഷപ്പെട്ടു; സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനും വിഷം നല്‍കിചായയ്ക്ക് രുചിമാറ്റം, ചന്ദ്രന്‍ രക്ഷപ്പെട്ടു; സ്വത്തിനായി അമ്മയെ കൊന്ന മകള്‍ അച്ഛനും വിഷം നല്‍കി

വാങ്ങിവച്ചിരുന്ന ഡോളോ ഗുളികകള്‍ കുറച്ച് മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ അവശേഷിക്കുന്ന ഗുളികയുടെ ബാക്കി പൊലീസ് കണ്ടെത്തി. കൊല്ലാനപയോഗിച്ച എലിവിഷം കുന്നംകുളത്തെ ഒരു കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്ന അന്വേഷണത്തിലാണ് പൊലീസ്.

thrissur

തിങ്കളാഴ്ചയായിരുന്നു രുഗ്മിണി കൊല്ലപ്പെട്ടത്. അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേര്‍ന്നായിരുന്നു. ആശുപത്രിയില്‍ എത്തിയ ഡോക്ടര്‍മാര്‍ക്ക് വിഷം ഉള്ളില്‍ ചെന്നതായി സംശയം തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷത്തിന്റെ അംശം കണ്ടെത്തി .

'ദിലീപുമായി നല്ല ആത്മബന്ധം', ചാറ്റുകൾ കൈമാറിയിരുന്നെന്ന് ഷോൺ ; റെയ്ഡിൽ 5 മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു'ദിലീപുമായി നല്ല ആത്മബന്ധം', ചാറ്റുകൾ കൈമാറിയിരുന്നെന്ന് ഷോൺ ; റെയ്ഡിൽ 5 മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വീട്ടിലുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയിലേക്ക് അന്വേഷണം എത്തിയത്. ഇന്ദു ലേഖയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് സംശയം ജനിച്ചിരുന്നു . പിന്നാലെ ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിഷം നല്‍കുന്നത് എങ്ങനെയെന്ന് ഗൂഗിള്‍ തിരഞ്ഞത് കണ്ടെത്തിയത്. ഇതോടെ പൊലീസ് വിശദമായി ഇന്ദുലേഖയെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു .

ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അമ്മയെ കൊലപ്പെടുത്തുന്നതിനൊപ്പം ഇന്ദുലേഖ പിതാവിനെയും കൊല്ലാനായി ചായയില്‍ വിഷം നല്‍കിയിരുന്നു. എന്നാല്‍ പിതാവിന് ചായയില്‍ രുചി വ്യത്യാസം മനസിലായതോടെ കഴിക്കാതിരിക്കുകയായിരുന്നു. പിതാവ് ചന്ദ്രന്‍ ഉത്സവപറമ്പില്‍ ബലൂണ്‍ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഊഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ പദ്ധതിയിട്ടത് .

ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണങ്ങള്‍ പണയപ്പെടുത്തിയിരുന്നു. വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷത്തില്‍ കൂടുതല്‍ അധികം രൂപയുടെ ബാധ്യതയുണ്ട്. അമ്മയെയും അച്ഛനെയും കൊലപ്പെടുത്തി വീടും സ്ഥലും വിറ്റ് ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ പദ്ധതിയിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന .

Thrissur
English summary
Kunnamkulam Rugmini Case: Polica Says the daughter had already planned to kill her mother and father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X