തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്: ചെങ്കോട്ടയായി തൃശൂര്‍: അഞ്ചില്‍ അഞ്ചും എല്‍ഡിഎഫിന്

  • By Desk
Google Oneindia Malayalam News
thrissurbypoll-

തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് വന്‍ ആവേശമായി. നാലു സീറ്റുകളില്‍ ആധിപത്യമുറപ്പിച്ചതിനു പുറമേ ബി.ജെ.പിയുടെ സിറ്റിങ് സീറ്റും പിടിച്ചെടുത്തു. അഞ്ചുവാര്‍ഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണാധിപത്യമായി. പ്രാദേശിക തെരഞ്ഞെടുപ്പുകളാണെങ്കിലും അണികള്‍ക്ക് ഇതു ഇരട്ടിവീര്യം പകരും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിയര്‍ത്തുപോയി എന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ജനവിധി.

വത്തിക്കാന്‍ പോപ്പിന്‍റെ വേദിയില്‍ അപ്രതീക്ഷിത അതിഥി... അതിഥിക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം!വത്തിക്കാന്‍ പോപ്പിന്‍റെ വേദിയില്‍ അപ്രതീക്ഷിത അതിഥി... അതിഥിക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം!

 കടവല്ലൂര്‍ കോടത്തുംകുണ്ട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി

കടവല്ലൂര്‍ കോടത്തുംകുണ്ട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി

കടവല്ലൂര്‍ കോടത്തുംകുണ്ട് അഞ്ചാംവാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ.വി. രാജന്‍ 149 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞവര്‍ഷം സി.പി.എം. സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനേക്കാള്‍ 17 വോട്ട് കൂടുതല്‍ നേടി. ആകെ പോള്‍ ചെയ്തവോട്ട് 1072, എല്‍ഡിഎഫ്. 564, യുഡിഎഫ് 415, ബിജെപി - 90, അപരന്‍ രണ്ട്, അസാധു ഒന്ന്. സിപിഎം. മെമ്പറായിരുന്ന പി.വി. സുരേഷിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് അഞ്ചാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന്റെ സംസ്ഥാന -ജില്ലാ നേതാക്കളായ മന്ത്രി എ.സി. മൊയ്തീന്‍, പി.കെ. ബിജു എം.പി. എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍, ജോസഫ് ചാലിശേരി എന്നിവരും രംഗത്തുണ്ടായിരുന്നു. ബിജെപി. തനിച്ചാണ് മത്സരിച്ചത്. കഴിഞ്ഞതവണ ഈ വാര്‍ഡില്‍ ബിജെപി. മത്സരരംഗത്തുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തില്‍ സിപിഎം. പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.

 ചേലക്കരയില്‍ രണ്ടില്‍ രണ്ടും എല്‍ഡിഎഫിന്

ചേലക്കരയില്‍ രണ്ടില്‍ രണ്ടും എല്‍ഡിഎഫിന്

ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തി. ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ഗിരീഷ് പറങ്ങോടത്ത് 121 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഗിരീഷിന് 477 വോട്ട് നേടി. രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥി എം.ജെ. ശ്രീകാന്ത് 356 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ സജീവ് തേലക്കാട്ട് 317 വോട്ടുകള്‍ സ്വന്തമാക്കി. ഗിരീഷിന്റെ അപരന്‍ പത്തുവോട്ടും നേടി.
പഞ്ചായത്തംഗമായിരുന്ന തേലക്കാട്ട് ഗോപി മരിച്ചതിനെത്തുടര്‍ന്നാണിവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിനിടെ ഭരണസമിതിക്കെതിരേ യു. ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. വിജയത്തോടെ എല്‍.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് പതിനൊന്നുമാണിവിടെ കക്ഷിനില. വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ യത്തീംഖാന പതിനാലാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. നിര്‍മലാദേവി 343 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് നിലനിര്‍ത്തിയത്. നിര്‍മലാദേവി 558 വോട്ടുകളാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിലെ ഷാജില ബാദുഷ 215 വോട്ടും നേടി. ബി.ജെ.പി. സ്ഥാനാര്‍ഥി സുനന്ദ 155 വോട്ടുകള്‍ നേടി. എല്‍.ഡി.എഫിലെ സുലേഖ വിവാഹത്തെത്തുടര്‍ന്ന് രാജിവച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇരിങ്ങാലക്കുട രണ്ടാംവാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

ഇരിങ്ങാലക്കുട രണ്ടാംവാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

ഇരിങ്ങാലക്കുട നഗരസഭ രണ്ടാംവാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ 85 വോട്ടിന്റെ ജയവുമായി എല്‍.ഡി.എഫ്. നിലവിലെ കൗണ്‍സിലറും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ കൃഷ്ണകുമാറിന്റെ മാതാവുമായ വി.കെ. സരളയുടെ നിര്യാണത്തെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 1714 ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ 1264 പേര്‍ വോട്ടവകാശം രേഖപ്പെടുത്തി. 73.98 ശതമാനമായിരുന്നു പോളിങ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ടി.ഒ. ഫ്‌ളോറന്‍ , എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി പ്രവീണ്‍ ഭരതന്‍ എന്നിവരാണ് മത്സരിച്ചത്. 1268 പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 583 വോട്ടുകള്‍ കരസ്ഥമാക്കിയാണ് കൃഷ്ണകുമാറിന്റെ വിജയം. യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.ഒ. ഫ്‌ളോറന്‍ 498 വോട്ടും എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രവീണ്‍ ഭരതന്‍ 183 വോട്ടും നേടി. ഇടതുപക്ഷത്തിന്റെ വിജയത്തോടുകൂടി 41 കൗണ്‍സിലര്‍മാരുള്ള നഗരസഭാ കൗണ്‍സിലില്‍ 19 സീറ്റുകളോടെ ഭരണ-പ്രതിപക്ഷം തുല്യത നിലനിര്‍ത്തി. മൂന്ന് കൗണ്‍സിലര്‍മാരാണ് ബി.ജെ.പിക്ക് നഗരസഭയിലുള്ളത്. ഇന്നുരാവിലെ 10 മണിക്ക് കൗണ്‍സില്‍ ഹാളിലാണ് വോട്ട് എണ്ണിയത്. ഡെപ്യൂട്ടി കലക്ടറും റിട്ടേണിങ് ഓഫീസറുമായ ബി. രാധാകൃഷ്ണന്‍, എ.ആര്‍.ഒ. ജോസഫ് ജോണ്‍സ് എന്നിവര്‍ വോട്ടിങ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

 ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫിന്

ബിജെപിയുടെ സിറ്റിങ് സീറ്റ് എല്‍ഡിഎഫിന്

പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡ് എല്‍.ഡി.എഫ്. പിടിച്ചെടുത്തു. 161 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ജെ. സിബി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എല്‍.ഡി.എഫ്. എല്‍.ഡി.എഫ്. 571, ബി.ജെ.പി. 410, യു.ഡി.എഫ്. 277 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട്. കോണ്‍ഗ്രസിലെ തമ്മിലടിയും എസ്.എന്‍.ഡി.പി., ബി.ഡി.ജെ.എസ്. സ്വാധീനവുമെല്ലാം ബി.ജെ.പിക്ക് തുണയായിയെങ്കിലും തപാല്‍ ജീവനക്കാരിയായിരുന്ന സിബിയുടെ പൊതുബന്ധം വിജയത്തിന് ഗുണം ചെയ്തുവെന്നാണ് എല്‍.ഡി.എഫിന്റെ അവകാശവാദം. നിലവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫിന് പത്തംഗങ്ങളാണുള്ളത്. എല്‍.ഡി.എഫ്. നേതൃത്വം നല്‍കുന്ന ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് ആറും, ബി.ജെ.പിക്ക് രണ്ടംഗങ്ങളുമാണുള്ളത്.

 ജനകീയ അംഗീകാരം: ഇടതുപക്ഷം

ജനകീയ അംഗീകാരം: ഇടതുപക്ഷം

തദ്ദേശസ്വയംഭരണ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിജയം ഇടതുനയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് സി.പി.ഐ. പറപ്പൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് എല്‍.ഡി.എഫ്. പിടിച്ചെടുത്തത്. സി.പി.ഐ. സ്വതന്ത്രന്‍ പി.ജെ.സിബി 161 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചിരുന്നു. അപ്പോള്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 161 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാനായത് മുന്നണിയുടെ സ്വീകാര്യതയാണ് പ്രകടമാക്കുന്നതെന്നു ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ചൂണ്ടികാട്ടി. വര്‍ഗീയ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് മതനിരപേക്ഷ നിലപാടിനൊപ്പം നിലകൊണ്ട എല്ലാ വോട്ടര്‍മാര്‍ക്കും ഇടതുപക്ഷ നേതാക്കള്‍ നന്ദി പറഞ്ഞു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കു ലഭിച്ച വോട്ടിന്റെ പകുതി കോണ്‍ഗ്രസ് മറിച്ചുകൊടുത്തെന്നു ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് കുറ്റപ്പെടുത്തി. മറ്റിടങ്ങളിലും ഇത്തരം രഹസ്യകൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Thrissur
English summary
local body bypoll: ldf won four out of five in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X