തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹമോചിതരെ വലയിലാക്കാന്‍ 'ഉണ്ണിമോന്‍' ആയി; കയ്യിലിരിപ്പ് തട്ടിപ്പും പീഡനവും, ഒടുവില്‍ പൊലീസ് പിടിയില്‍

Google Oneindia Malayalam News

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി, നിരവധി യുവതികളെ വലയില്‍ വീഴ്ത്തുകയും, ഇവരില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് ലൈംഗിക പീഢനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍ വീട്ടില്‍ ഷിനോജ് ശശി (35) യെയാണ് ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. ഒട്ടേറെ യുവതികളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

1

ഫേസ്ബുക്കിലൂടേയും മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴിയും, ഡൈവോഴ്‌സ് മാട്രിമോണി ഗ്രൂപ്പുകളില്‍ നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തുന്നു. ഇവരെ പരിചയപ്പെട്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും, വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് കൂടുതല്‍ അടുത്തിടപഴകുന്നു.

2

വിവാഹം കഴിക്കുന്നതിനുള്ള തിയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളേയും ബന്ധുക്കളേയും വിശ്വസിപ്പിക്കുന്നു. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി, ശാരീരിക പീഢനം നടത്തുകയും, പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.

3

വിവാഹം വേര്‍പെടുത്തിയ പാലക്കാട് സ്വദേശിയായ യുവതിയെ ഇയാള്‍ ദിവസങ്ങള്‍ക്കുമുമ്പേ പരിചയപ്പെട്ടിരുന്നു. വിശ്വസനീയമായ രീതിയില്‍ ഓണ്‍ലൈനിലൂടെ സംസാരിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും, ചെയ്തശേഷം 13.06.2022 തിയതി തൃശൂര്‍ നഗരത്തിലേക്ക് വിളിച്ചുവരുത്തുകയും, പിറ്റേന്ന് ഗുരുവായൂരില്‍ പോയി വിവാഹം നടത്താമെന്ന ഉറപ്പു നല്‍കി, തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് ലൈംഗിക പീഢനം നടത്തുകയും ചെയ്തു.

4

പിറ്റേന്ന് രാവിലെ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം സ്ത്രീയെ അവിടെ നിര്‍ത്തി മുങ്ങുകയും ചെയ്തു. പീഢനത്തിനിരയായ സ്ത്രീ ടൌണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.

5

അരുണ്‍ ശശി എന്ന വിലാസത്തിലാണ് ഇയാള്‍ ഫേസ്ബുക്കില്‍ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാര്‍ത്ഥ പേരും, വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പ്രതി വിവാഹ മോചിതനും, ഒരു കുട്ടിയുടെ പിതാവും. അറസ്റ്റിലായ പ്രതി ഷിനോജ് പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ പിതാവും വിവാഹബന്ധം വേര്‍പെടുത്തിയയാളുമാണ്.

6

പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂടുതല്‍ തട്ടിപ്പു വിവരങ്ങള്‍ പുറത്തായത്. സമാന രീതിയില്‍ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ലൈംഗിക പീഢനം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി സ്ത്രീകളെ ഇയാള്‍ ബന്ധപ്പെട്ടു വരുന്നതായി അറിവായിട്ടുണ്ട്.

7

വിവാഹം ബന്ധം വേര്‍പെടുത്തിയ തൃശൂര്‍ സ്വദേശിനിയായ ഒരു യുവതിയെ വിവാഹവാഗ്ദാനം നല്‍കി, അവരുടെ പേരില്‍ വാങ്ങിയ ഒരു സ്‌കൂട്ടര്‍ ഇയാള്‍ തട്ടിയെടുത്ത് ഉപയോഗിച്ചു വരികയായിരുന്നു. ഇയാളെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് നിരവധി സ്ത്രീകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ടുവരുന്നുണ്ട്. ഇനിയും നിരവധി പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുള്ളതായി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി; വമ്പന്‍ തീരുമാനം, പ്രവേശനത്തിന് ആ നിബന്ധന ഇല്ലപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി; വമ്പന്‍ തീരുമാനം, പ്രവേശനത്തിന് ആ നിബന്ധന ഇല്ല

Thrissur
English summary
Man arrested for harassing women and stealing money and gold In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X