• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഭിവാദ്യം: വീരമൃത്യൂ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വെച്ച്!

  • By Desk

തൃശൂര്‍: അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീര ജവാന്‍ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം മുരിയാട് എംപറര്‍ ഇമ്മാനുവലില്‍ നടത്തി. ബുധനാഴ്ച രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ജില്ലാ കലക്ടര്‍, ബന്ധുക്കള്‍, മുന്‍ സൈനികര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ദില്ലിയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സുബേദാര്‍ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികര്‍ മൃതദേഹത്തെ അനുഗമിച്ചു. കൊച്ചിയില്‍നിന്ന് ഉദയംപേരൂരിലെ യേശുഭവന്‍ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം വൈകിട്ട് മൂന്നുവരെ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് മൃതദേഹം ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവലിലേക്ക് എത്തിച്ചു. വൈകിട്ട് 5.30 ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരശുശ്രൂഷകള്‍ക്ക് പ്രധാന പുരോഹിതന്‍ ഫാ. ബിനോയ് മണ്ഡപത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ഡോ. ജോസഫ് വില്ലി, നവീന്‍ പോള്‍, മറ്റു സഭാ ശുശ്രൂഷകരും സംസ്‌കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കറുകയില്‍ പരേതനായ മൈക്കിളിന്റേയും ഷീലയുടെയും മകനാണ് ആന്റണി സെബാസ്റ്റ്യന്‍. ഭാര്യ: അന്ന ഡയാന ജോസഫ്. ഏകമകന്‍ രണ്ടാം ക്ലാസുകാരനായ എയ്ഡന്‍ മൈക്കിള്‍. കാശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘട്ടി സെക്ടറില്‍ തിങ്കളാഴ്ച വൈകിട്ട് പാക്ക് സൈന്യം നടത്തിയ ആക്രമണത്തിലാണ് വെടിയേറ്റത്. പൂഞ്ചിലെ സൈനികാശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 2002 ഒക്‌ടോബറില്‍ 18-ാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന ആന്റണി സെബാസ്റ്റ്യന്‍ 16 വര്‍ഷത്തെ രാജ്യസേവനം അവസാനിപ്പിച്ച് അടുത്ത മാര്‍ച്ചില്‍ മടങ്ങാനിരിക്കവെയാണ് വീരമൃത്യു വരിച്ചത്. സൈനിക ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഉദയംപേരൂരിലെ വീട്ടിലും മുരിയാട് എംപറര്‍ ഇമ്മാനുവലിലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുരിയാട് എംപറര്‍ ഇമ്മാനുവലിലെ പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തിലാണ് ധീര ജവാന്‍ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന് അന്ത്യയാത്ര നല്‍കി. ആയിരക്കണക്കിന് എംപറര്‍ ഇമ്മാനുവല്‍ സഭാ വിശ്വാസികളുടെ പ്രാര്‍ഥനയുടെ അകമ്പടിയോടെയും ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്‌കാരം. വൈകിട്ട് 5.30 ഓടെ മൃതദേഹം ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവലിലേക്ക് എത്തിച്ചു. സംസ്‌കാരശുശ്രൂഷകള്‍ക്ക് പ്രധാന പുരോഹിതന്‍ ഫാ. ബിനോയ് മണ്ഡപത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഡോ. ജോസഫ് വില്ലി, നവീന്‍ പോള്‍, മറ്റു സഭാ ശുശ്രൂഷകരും സംസ്‌കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി. അനുപമ, പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ. അഡ്വ. തോമസ് ഉണ്ണിയാടന്‍, ജില്ലാ പോലീസ് സുപ്രണ്ട് പുഷ്‌കരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കാതറിന്‍ പോള്‍, ടി.ജി. ശങ്കരനാരായണന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ലഫ്. കമാന്റന്റ് ചീഫ് തോമസ്, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ മധുസൂദനന്‍, ഡിവൈ.എസ്.പിമാരായ സി.ആര്‍. സന്തോഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സുബേദാര്‍ വിശ്വമോഹന്റെ നേതൃത്വത്തിലുള്ള നാല് സൈനികര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഉദയംപേരൂര്‍ സ്വദേശി പരേതനായ കെ.എസ്. മൈക്കിളിന്റെ മകന്‍ ആന്റണി സെബാസ്റ്റ്യന്‍ സൈനിക സേവനത്തിനിടെയാണ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞത്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ അംഗമായിരുന്നു അദ്ദേഹം.

2019 മാര്‍ച്ച് അവസാനത്തോടെ 16 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കി എംപറര്‍ ഇമ്മാനുവലില്‍ ദൈവശുശ്രൂഷയില്‍ മുഴുകാനായിരുന്നു ആന്റണിയുടെ പദ്ധതി. മരണമാണ് സത്യമെന്നും ജനിച്ചാല്‍ മരിക്കണമെന്നുള്ള ലോകതത്വങ്ങള്‍ കേട്ടു വളര്‍ന്ന അദ്ദേഹം ദൈവവചനത്തിലൂടെ ജീവനാണ് സത്യമെന്നും ദൈവം നിത്യ ജീവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നതായി തിരിച്ചറിയുകയും ആ ജീവന്‍ സ്വന്തമാക്കാന്‍ അധ്വാനിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും ദൈവഹിതമനുസരിച്ച് ജീവിച്ച് അന്തിമ വിധിദിനത്തില്‍ മരണപ്പെടുന്നവര്‍ക്കുള്ള പുനരുത്ഥാനത്തിലും ജീവിച്ചിരിക്കുന്നവര്‍ക്കുള്ള രൂപാന്തരീകരണത്തിലുമുള്ള വലിയ പ്രത്യാശയുടെ വാക്കുകള്‍ തന്നെ സ്‌നേഹിച്ച സകലരോടും ആന്റണി പറയാറുമുണ്ടായിരുന്നതായി എംപറര്‍ ഇമ്മാനുവലിലെ സഭാ ശുശ്രൂഷകര്‍ പറഞ്ഞു. എംപറര്‍ ഇമ്മാനുവലില്‍ പ്രഘോഷിക്കപ്പെടുന്ന സദ്‌വാര്‍ത്ത ധ്യാനം 2013 ല്‍ ശ്രവിച്ചാണ് ആന്റണി സെബാസ്റ്റ്യന്‍ ഈ വിശ്വാസം സ്വീകരിച്ചത്.

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!!

നേരത്തെ ധീരജവാന്‍ ആന്റണി സെബാസ്റ്റിയനു ജന്മനാടായ ഉദയംപേരൂര്‍ കണ്ണീര്‍പ്രണാമമര്‍പ്പിച്ചു. ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റിനു പിന്‍വശത്തുള്ള വീട്ടില്‍ രാവിലെ പത്തിന് എത്തിച്ച മൃതദേഹം തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലെ പന്തലിലായിരുന്നു പൊതുദര്‍ശനത്തിനു വച്ചത്. വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഉച്ചകഴിഞ്ഞ് രണ്ടിനു കേരളാ പോലീസ് ഔദ്യോഗികബഹുമതി നല്‍കി. തുടര്‍ന്ന് മൃതദേഹത്തില്‍ ലഫ്. കമാന്‍ഡര്‍ കെ.വിക്ടര്‍ പോളിന്റെ നേതൃത്വത്തില്‍ പ്രതിരോധസേനയുടെ ഗാര്‍ഡ് ഓഫ് ഓണറുണ്ടായിരുന്നു. മൃതദേഹപേടകത്തിന് മുകളില്‍ വിരിച്ച ത്രിവര്‍ണപതാക ഭാര്യയും അമ്മയും ചേര്‍ന്ന് ഏറ്റുവാങ്ങിയ രംഗം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ബുധനാഴ്ച രാവിലെ എട്ടിനു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യയുടെ 933 നമ്പര്‍ വിമാനത്തില്‍ എത്തിച്ച മൃതദേഹം കരസേനയ്ക്കുവേണ്ടി മേജര്‍ രാജീവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. കശ്മീരില്‍ അദ്ദേഹം സേവനമനുഷ്ഠിച്ച ബറ്റാലിയനിലെ സുബേദാര്‍ വിശ്വമോഹനന്റെയും മൂന്നു സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു ഡല്‍ഹിയില്‍ നിന്നു നെടുമ്പാശേരിയിലേക്കു മൃതദേഹം കൊണ്ടുവന്നത്. രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിനാളുകളാണ് ആന്റണി സെബാസ്റ്റിയന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി എം.സി. മൊയ്തീന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, റോജി ജോണ്‍, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, കലക്ടര്‍ മുഹമ്മദ് െവെ. സഫീറുള്ള, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, െവെസ് ചെയര്‍മാന്‍ ഒ.വി.സലിം, യാക്കോബായ സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഈവാനിയോസ് തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. െഹെസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, വടക്കന്‍ പറവൂര്‍ ശ്രീ ശാരദാ മന്ദിര്‍ െസെനിക് സിലബസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും പ്രണാമമര്‍പ്പിച്ചു.

Thrissur

English summary
Martyred indian army man get last salute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more