Get Updates
Get notified of breaking news, exclusive insights, and must-see stories!

350 ഏക്കർ, 300 കോടി രൂപ ചെലവ്; പൂത്തൂർ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാകുമെന്ന് മന്ത്രി

തൃശൂർ: 2024 ൽ നിർമാണം പൂർത്തിയാവുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി പുത്തൂർ മാറുമെന്ന് മന്ത്രി എം ബി രാജേഷ്. 350 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് പാർക്ക് ഒരുങ്ങുന്നത്. രാജ്യത്തെ ആദ്യത്തെ ഡിസൈനർ മൃ​ഗശാല എന്ന സവിശേഷതയും പുത്തൂരിലെ പാർക്കിന് ഉണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു.

നവകേരള സദസ്സിന്റെ ഭാ​ഗമായി തൃശൂരിൽ എത്തിയ മന്ത്രിമാരുടെ സംഘം പുത്തൂർ പാർക്കിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഫേസ്ബുക്കിൽ പാർക്കിനെക്കുറിച്ച് വിശദമാക്കി കുറിപ്പിട്ടത്. തൃശൂരിൽ ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകളാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തൻ കരുത്തായി പുത്തൂർ സുവോളജിക്കൽ പാർക്ക് മാറും, എന്നും അദ്ദേഹം പറയുന്നു.

zoology Park Thrissur

തൃശൂരിൽ ഒരുങ്ങുന്നത് വിസ്മയക്കാഴ്ചകളാണ്. പുത്തൂരിൽ ഒരുങ്ങുന്ന സുവോളജിക്കൽ പാർക്കിലായിരുന്നു ഇന്നത്തെ പ്രഭാതനടത്തം. ഞങ്ങൾ 8 മന്ത്രിമാരാണ് രാവിലെ ഒരുമിച്ച് പാർക്കിൽ നടക്കാനെത്തിയത്. റവന്യൂമന്ത്രി കെ രാജൻ നിരന്തരം ഞങ്ങളോടെല്ലാം വിവരിച്ചുകൊണ്ടിരുന്ന വിശേഷങ്ങൾ, ഇന്ന് നേരിട്ട് കണ്ടു.

2024 ൽ പണി പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കായി പുത്തൂർ മാറും. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല എന്ന സവിശേഷതയും പുത്തൂരിനുണ്ട്. 350 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് പാർക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തൻ കരുത്തായി പുത്തൂർ സുവോളജിക്കൽ പാർക്ക് മാറും, അദ്ദേഹം കുറിച്ചു.

അതേ സമയം, തൃശൂർ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലാണ് ഇന്നും നവ കേരള സദസ്സ് നടക്കുന്നത്. കയ്പമം​ഗലം മണ്ഡലത്തിന്റെ സദസ് എസ് എൻ പുരം എം ഇ എസ് അസ്മാബി കേളേജിൽ വെച്ച് നടന്നു. കൊടുങ്ങല്ലൂർ മണ്ഡസത്തിന്റെ സദസ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാള സെന്റ് ആന്ററണീസ് സ്കൂളിൽ ആണ്.

വൈകുന്നേരം 4.30 ന് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ സദസ് ഇരിങ്ങാലക്കുട മുൻസിപ്പൽ ​ഗ്രൗണ്ടിൽ വെച്ചാണ്.ആറ് മണിക്ക് പുതുക്കാട് മണ്ഡലത്തിന്റെ സദസ് തലോർ ദീപ്തി എസ് എസ് എസിലും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+